ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ഗ്യാസ് ടാങ്കറുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

 


കോഴിക്കോട്: (www.kvartha.com 17.11.2014) കോഴിക്കോട് കൊയിലാണ്ടിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം ഗ്യാസ് ടാങ്കറുമായി കൂട്ടിയിടിച്ച് രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ക്വാളിസ് വണ്ടിയാണ് അപകടത്തില്‍പെട്ടത്. ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കര്‍ണാടക സിദ്ധാപൂര്‍ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് പൂക്കാടിനും തിരുവങ്ങൂരിനുമിടയില്‍  അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ടാങ്കര്‍ എതിര്‍ദിശയില്‍ നിന്നുവന്ന ക്വാളിസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിലൂടെയാണ്  പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.

ഗോനന്ദ രാമന്‍, കൃഷ്ണ ഷാന്‍ബാഗു എന്നിവരാണ്  മരിച്ചത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ഗ്യാസ് ടാങ്കറുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കാസര്‍കോടിനെ ജൈവ കൃഷി ജില്ലയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദ്ധതി

Keywords:  Sabarimala pilgrims die in lorry-jeep smash; two critical, Kozhikode, Injured, Hospital, Treatment, Police, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia