ശബരിമല തീർഥാടനം; വാക്സിൻ എടുക്കാത്തവരെ അതിർത്തിയിൽ തടയും

 


അജോ കുറ്റിക്കൻ

തേനി: (www.kvartha.com 05.12.2021) രണ്ട് വാക്സിൻ സ്വീകരിക്കാത്ത അയ്യപ്പഭക്തരെ തമിഴ്‌നാട്-കേരള അതിർത്തിയിൽ തടയാൻ തീരുമാനം. ഉത്തമപാളയത്ത് ചേർന്ന ഉദ്യോഗസ്ഥരുടെ ആലോചനാ യോഗത്തിലാണ് തീരുമാനം.

  
ശബരിമല തീർഥാടനം; വാക്സിൻ എടുക്കാത്തവരെ അതിർത്തിയിൽ തടയും



ശബരിമല ദർശനത്തിനായി തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ തേനി ജില്ല വഴി ശബരിമലയിലെത്തുന്നുണ്ട്. തമിഴ്‌നാട്-കേരള അതിർത്തി പ്രദേശങ്ങളായ കുമളിയിലും കമ്പംമെട്ടിലും അയ്യപ്പഭക്തരെ പരിശോധനയ്ക്ക് വിധേയമാക്കും.

രണ്ട് തവണ പ്രതിരോധ കുത്തിവയ്പ് എടുത്തതിന്റെ രേഖ കാണിക്കുന്നവരെ മാത്രമേ കേരളത്തിൽ പ്രവേശിപ്പിക്കൂവെന്ന് അധികൃതർ പറഞ്ഞു. വാക്സിൻ സ്വീകരിക്കാത്തവരെ തിരിച്ചയക്കും. ആർ ഡി ഒ കൗസല്യ അധ്യക്ഷയായി. ഉത്തമപാളയം തഹസിൽദാർ അർജുനൻ എന്നിവർക്ക് പുറമെ ആരോഗ്യ, വനം, ഹൈവേ, ഫയർ, മുൻസിപൽ, വൈദ്യുതി എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.


Keywords:  Tamilnadu, Sabarimala, Sabarimala Temple, Vaccine, COVID-19, Kerala, Meeting, Electricity, Andhra Pradesh, Karnataka, Sabarimala Pilgrimage; Those who are not vaccinated will be stopped at the border.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia