Temple Opening | തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ഭസ്മാഭിഷിക്തനായ അയ്യപ്പനെ തൊഴാനെത്തിയത് ആയിരക്കണക്കിന് ഭക്തര്‍

 
Sabarimala Opens for Thulamasa Poojas; Melshantis to be Selected Soon
Sabarimala Opens for Thulamasa Poojas; Melshantis to be Selected Soon

Photo Credit: Facebook / Sabarimala Temple

● ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തുലാമാസം ഒന്നിന് 
● രാവിലെ ഉഷ പൂജയ്ക്ക് ശേഷമാണ് മേല്‍ മേല്‍ശാന്തി നറുക്കെടുപ്പ്
● ഒക്ടോബര്‍ 21 ന്  രാത്രി 10 മണിക്ക് നട അടയ്ക്കും

പത്തനംതിട്ട: (KVARTHA) തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ബുധനാഴ്ച വൈകിട്ട് അഞ്ച്  മണിക്ക് തന്ത്രി  കണ്ഡരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന്  ദീപം തെളിയിച്ചു. ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ തൊഴാന്‍ മണിക്കൂറുകളോളം കാത്തുനിന്നത്. 

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തുലാമാസം ഒന്നിന് നടക്കും.  രാവിലെ   ഉഷ പൂജയ്ക്ക് ശേഷമാണ് മേല്‍ മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം രാജകൊട്ടാരം പ്രതിനിധികളായ ഋഷികേഷ് വര്‍മ്മ, വൈഷ്ണവി എന്നീ കുട്ടികളാണ് മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുക്കുന്നത്. തുലാമാസ പൂജകള്‍ക്ക്  ശേഷം ഒക്ടോബര്‍ 21 ന്  രാത്രി 10 മണിക്ക് നട അടയ്ക്കും.

#Sabarimala #ThulamasaPoojas #AyyappaTemple #KeralaTemples #TempleRituals #MelshantiSelection

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia