Sabarimala | മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു; ബുക് ചെയ്തത് 30,000 പേര്‍
● സാധാരണഗതിയില്‍ അഞ്ചുമണിക്കാണ് നടതുറക്കുന്നത്
● തിരക്ക് ഒഴിവാക്കാനായി വെള്ളിയാഴ്ച ഒരു മണിക്കൂര്‍ നേരത്തെ തന്നെ നട തുറന്നു
● ഉച്ചയ്ക്ക് ഒരു മണിയോടെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കയറ്റിവിട്ടിരുന്നു
● ആദ്യ ആഴ്ചയിലെ ഓണ്‍ലൈന്‍ ബുക്കിങ് പൂര്‍ണമായും നിറഞ്ഞു
● പുതിയ മേല്‍ശാന്തിമാര്‍ വെള്ളിയാഴ്ച ചുമതലയേല്‍ക്കും
പത്തനംതിട്ട: (KVARTHA) മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷാണ് നട തുറന്നത്. സാധാരണഗതിയില്‍ അഞ്ചുമണിക്കാണ് നടതുറക്കുന്നത്. എന്നാല്‍ തിരക്ക് ഒഴിവാക്കാനായി വെള്ളിയാഴ്ച ഒരു മണിക്കൂര്‍ നേരത്തെ തന്നെ നട തുറക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ പമ്പയില്‍ നിന്നു സന്നിധാനത്തേക്കു ഭക്തരെ കയറ്റിവിട്ടിരുന്നു.
30,000 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി വെള്ളിയാഴ്ച ദര്‍ശനം ബുക് ചെയ്തിട്ടുള്ളത്. ആദ്യ ആഴ്ചയിലെ ഓണ്‍ലൈന്‍ ബുക്കിങ് പൂര്‍ണമായും നിറഞ്ഞു. പുതിയ മേല്‍ശാന്തിമാര്‍ വെള്ളിയാഴ്ച ചുമതലയേല്‍ക്കും.
മണ്ഡലകാലം പ്രമാണിച്ച് കോട്ടയം പാതയില്‍ ശബരിമല സ്‌പെഷല്‍ ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചു. തെലങ്കാന കാച്ചിഗുഡയില്‍ നിന്നുള്ള ശബരിമല സ്‌പെഷല്‍ വൈകിട്ട് 6.50നു കോട്ടയത്ത് എത്തും. 06083 തിരുവനന്തപുരം നോര്‍ത്ത്എസ് എം വി ടി ബെംഗളൂരു ട്രെയിന്‍ ജനുവരി 28 വരെ എല്ലാ ചൊവാഴ്ചയും വൈകിട്ട് 6.05 പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് എത്തിച്ചേരും.
06084 എസ് എം വി ടി ബെംഗളൂരു തിരുവനന്തപുരം നോര്‍ത്ത് ട്രെയിന്‍ ജനുവരി 29 വരെ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 12.45നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് എത്തിച്ചേരും. ബെംഗളൂരു ബയ്യപ്പനഹള്ളി സ്റ്റേഷനില്‍നിന്നു തിരുവനന്തപുരം നോര്‍ത്തിലേക്കുള്ള ശബരിമല സ്‌പെഷ്യല്‍ കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ചിരുന്നു.
#Sabarimala #MandalaSeason #Pilgrimage #KeralaTemples #VirtualQueue #SpecialTrains