ധീവരസഭ മലബാർ മേഖല നേതൃസംഗമം: ശബരിമല സ്വർണ മോഷണം, മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ ചർച്ചയായി

 
V. Dinakaran demanding CBI probe into Sabarimala gold theft
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്ന് വി. ദിനകരൻ ആവശ്യപ്പെട്ടു.
● ക്ഷേത്രഭരണം വിശ്വാസികളെ ഏൽപ്പിക്കാനുള്ള സുപ്രീംകോടതി പരാമർശം നടപ്പിലാക്കണം.
● അറേബ്യൻ കടലിലെ കപ്പൽ അപകടങ്ങൾ മൂലം മത്സ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം നൽകണം.
● നഷ്ടപരിഹാരത്തിൻ്റെ 75 ശതമാനം തുക മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കണം.

കോഴിക്കോട്: (KVARTHA) ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തിലെ സ്വർണപാളി ഉൾപ്പെടെ കിലോ കണക്കിന് സ്വർണം മോഷണം പോയ സംഭവം സമഗ്രമായി അന്വേഷിക്കാൻ സിബിഐ ഇടപെടണമെന്ന് അഖില കേരള ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ എക്സ് എംഎൽഎ ആവശ്യപ്പെട്ടു. 

മോഷണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രഭരണം വിശ്വാസികളെ ഏൽപ്പിക്കണമെന്ന സുപ്രീംകോടതി പരാമർശം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും വി. ദിനകരൻ പറഞ്ഞു.

Aster mims 04/11/2022

ധീവരസഭ മലബാർ മേഖല നേതൃസംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ വെച്ചാണ് സംഗമം നടന്നത്.

മത്സ്യത്തൊഴിലാളി പ്രശ്നങ്ങളിലും ഇടപെടണം

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും വി. ദിനകരൻ ആവശ്യപ്പെട്ടു. അറേബ്യൻ കടലിലുണ്ടായ കപ്പൽ അപകടങ്ങൾ മൂലം ഉപയോഗശൂന്യമാവുന്ന മത്സ്യബന്ധന ഉപകരണങ്ങൾക്കും പിടിക്കുന്ന മത്സ്യത്തിനുമുള്ള നഷ്ടപരിഹാരം കപ്പൽ കമ്പനികളിൽ നിന്ന് ഈടാക്കി നൽകണം. 

കപ്പൽ കമ്പനികളിൽ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരത്തിൻ്റെ 75 ശതമാനം തുക മത്സ്യത്തൊഴിലാളികൾക്കും മത്സ്യമേഖലയ്ക്കും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പട്ടികജാതി പദവിയും വിദ്യാഭ്യാസം ആനുകൂല്യവും

ധീവരസമുദായത്തെ പട്ടികജാതിയിൽ പെടുത്താനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണം. കൂടാതെ ഒളസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യ കുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യണമെന്നും വി. ദിനകരൻ ആവശ്യപ്പെട്ടു.

ധീവരസഭ സംസ്ഥാന സെക്രട്ടറി പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, അഖില കേരള ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറിയായി 50 വർഷം പിന്നിട്ട വി. ദിനകരനെ സംസ്ഥാന പ്രസിഡൻ്റ് എംവി വാരിജാക്ഷൻ പൊന്നാടയണിയിച്ച് ആദരിച്ചു. മുൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. യുഎസ് ബാലൻ മുഖ്യപ്രഭാഷണം നടത്തി. 

മാനവശേഷി വികസന സമിതി സംസ്ഥാന ചെയർമാൻ സുനിൽ മടപ്പള്ളി, ധീവരസഭ സംസ്ഥാന - ജില്ലാ ഭാരവാഹികളായ പിവി ജനാർദ്ദനൻ, കെകെ തമ്പി, പിഎം സുഗതൻ, വി. സുധാകരൻ, ടി. സത്യനാഥൻ, സുരേഷ്കുമാർ കീഴൂർ, കെ. ദുർഗ്ഗാദാസ്, കെ. രവീന്ദ്രൻ, പി കെ. സുരേന്ദ്രൻ, രാജു കുന്നത്ത്, മഹിളാസഭ സംസ്ഥാന വൈസ് പ്രസിഡൻ്റ് ലത വടക്കേടത്ത് എന്നിവർ സംസാരിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പ്രതിനിധികൾ നേതൃ സംഗമത്തിൽ പങ്കെടുത്തു.

ശബരിമല സ്വർണ മോഷണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. 

Article Summary: V. Dinakaran demands a CBI probe into the Sabarimala gold theft and calls for the Devaswom Minister's resignation.

#SabarimalaGoldTheft #CBIDemand #VDinakaran #DheevaraSabha #DevaswomBoard #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script