ശബരിമലയില്‍ ഒരുക്കങ്ങള്‍ ഊര്‍ജ്ജിതം: മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 06.08.2015) ശബരിമലയില്‍ മണ്ഡല മകരവിളക്ക് മഹോത്സവത്തിനു ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഭക്തജനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഒരു കുറവും സംഭവിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ദേവസ്വംമന്ത്രി വി.എസ്. ശിവകുമാറിന്റെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ  മാലിന്യസംസ്‌ക്കരണ പ്ലാന്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 80 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ശേഷിക്കുന്ന ജോലികള്‍കൂടി പൂര്‍ത്തിയാക്കി ഒക്‌ടോബര്‍ മുപ്പതിനകം പ്രവര്‍ത്തനസജ്ജമാക്കണമെന്ന് വി.എസ്. ശിവകുമാര്‍ നിര്‍ദ്ദേശിച്ചു.

ആറ് പുതിയ ക്യൂ കോംപ്ലക്‌സുകള്‍, ടോയിലറ്റ് കോംപ്ലക്‌സ്, ഗ്രൗണ്ട് ലെവല്‍ വാട്ടര്‍ ടാങ്ക്, പമ്പയിലെ മാലിന്യസംസ്‌കരണപ്ലാന്റ്, ഹോട്ടല്‍ കോംപ്ലക്‌സ്, സ്റ്റോര്‍ കെട്ടിടം, അന്നദാനമണ്ഡപം, നിലയ്ക്കലിലെ ബസ്‌ബേ, പാര്‍ക്കിംഗ് ഗ്രൗണ്ട്, അതിലെ റോഡുകള്‍, 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ശുദ്ധജലസംഭരണി എന്നിങ്ങനെ മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പലതും പൂര്‍ത്തിയായി. ശേഷിക്കുന്നവ മണ്ഡലകാലത്തിനുമുമ്പ് പൂര്‍ത്തിയാക്കും.

ശബരിമലയുമായി ബന്ധപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കാനനപാതകളിലെ അപകടകാരികളായ മരങ്ങള്‍ നീക്കംചെയ്യും, പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കും, എരുമേലിയിലെ ക്രമീകരണങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതിമൂലം കഴിഞ്ഞ സീസണില്‍ ഒരു അപകടമരണംപോലും സംഭവിച്ചില്ല. അടുത്തസീസണിലും പദ്ധതി നടപ്പിലാക്കും.

ശബരിമലയില്‍ ഒരുക്കങ്ങള്‍ ഊര്‍ജ്ജിതം: മുഖ്യമന്ത്രി ദേവസ്വംബോര്‍ഡ്, പോലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ്, ആരോഗ്യവകുപ്പ്, പൊതുമരാമത്ത്
വകുപ്പ്, കേരള വാട്ടര്‍ അതോറിട്ടി, ഇറിഗേഷന്‍ വകുപ്പ്, കെ.എസ്.ആര്‍.ടി.സി., വൈദ്യുതിബോര്‍ഡ്, ഭക്ഷ്യസുരക്ഷാവിഭാഗം, ദുരന്തനിവാരണ വകുപ്പ് മുതലായവയെല്ലാം മുന്‍സീസണുകളിലേതുപോലെ ഉണര്‍ന്നു പ്രവര്‍ത്തിക്കും. വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനം ഉറപ്പുവരുത്തണമെന്ന് ദേവസ്വംമന്ത്രി നിര്‍ദ്ദേശിച്ചു.

Also Read:
ബൈക്ക് ഷോറുമില്‍നിന്നും 18 ലക്ഷം രൂപ തട്ടിയ യുവതിയുടെ ഭര്‍ത്താവ് ഷോറൂം ഉടമയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു; പ്രതി അറസ്റ്റില്‍

Keywords:  Thiruvananthapuram, Chief Minister, V.S Shiva Kumar, Hotel, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia