കുടുക്കിയത് എസ് ശര്‍മയും ചന്ദ്രന്‍പിള്ളയും: ഗോപി കോട്ടമുറിക്കല്‍
Jun 16, 2012, 11:48 IST
ADVERTISEMENT
തിരുവനന്തപുരം: അഭിഭാഷകയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെതുടര്‍ന്ന് അച്ചടക്ക നടപടിക്ക് വിധേയനായ ഗോപി കോട്ടമുറിക്കല്‍ എസ് ശര്‍മയ്ക്കും ചന്ദ്രന്‍പിള്ളയ്ക്കുമെതിരെ രംഗത്തെത്തി. തന്നെ കുടുക്കിയത് ശര്‍മയും ചന്ദ്രന്‍പിള്ളയും ചേര്‍ന്നാണെന്ന് അദ്ദേഹം ആരോപിച്ചു. ഗോപിയും അഭിഭാഷകയുമായുള്ള ദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തി പാര്‍ട്ടി നേതൃത്വത്തിന്റെ മുന്‍പിലെത്തിച്ചത് ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
ചന്ദ്രന്‍ പിള്ളയുടെ ലാപ് ടോപ്പ് പിടിച്ചെടുക്കാനും ശര്‍മയുടെ രണ്ട് പഴ്സനല്‍ സ്റ്റാഫിനെ ചോദ്യം ചെയ്യാനും അന്വേഷണ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. താനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട അഭിഭാഷകയില്‍നിന്ന് നിര്‍ബന്ധിച്ച് പരാതി എഴുതിവാങ്ങാന്‍ ശ്രമമുണ്ടായി. അന്വേഷണകമ്മിഷന്‍ അംഗമാകുന്നതിനു മുന്‍പ് എം.സി ജോസഫൈന്‍ അഭിഭാഷകയെ കണ്ടത് സംശയകരമാണ്.
നെടുമ്പാശേരിയില്‍ സ്വകാര്യസ്ഥാപനത്തിനുവേണ്ടി 150 ഏക്കര്‍ നിലംനികത്താന്‍ എസ്.ശര്‍മയുടെ അറിവോടെ ശ്രമംനടന്നുവെന്നും ഗോപി കോട്ടമുറിക്കല്‍ വെളിപ്പെടുത്തി. ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തെ ജില്ലാസെക്രട്ടറിയായ താന്‍ എതിര്‍ത്തു. ശര്‍മയ്ക്ക് തന്നോട് ശത്രുതയ്ക്കുള്ള കാരണങ്ങളിലൊന്നാണിത്. നിലംനികത്തലിനെതിരെ വി.എസ്. ശക്തമായ നിലപാടെടുത്തിരുന്ന സമയത്താണ് ഇത്തരമൊരു നീക്കം നടന്നതെന്നും ഗോപി കോട്ടമുറിക്കല്‍ ആരോപിച്ചു. ഒരു പ്രമുഖ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് ഗോപി കോട്ടമുറിക്കല്‍ ആരോപണമുയര്‍ത്തിയത്.
Keywords: Thiruvananthapuram, S Sharma, Chandranpilla, Gopi kottamurikkal, Trap

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.