Fellowship | എസ് അനില്‍ രാധാകൃഷ്ണന്‍ ഫെലോഷിപ് എന്‍ പി സി രഞ്ജിത്തിന്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



കണ്ണൂര്‍: (www.kvartha.com) കേരളവികസനവുമായി ബന്ധപ്പെട്ട ഗവേഷണ പുസ്തകരചനയ്ക്കുള്ള എസ് അനില്‍ രാധാകൃഷ്ണന്‍ ഫെലോഷിപ് മലയാള മനോരമ കണ്ണൂര്‍ ബ്യൂറോ ചീഫ് റിപോര്‍ടര്‍ എന്‍ പി സി രഞ്ജിത്തിന് ലഭിച്ചു. കേരളത്തിലെ ഉത്തരവാദിത്വ ടൂറിസവുമായി ബന്ധപ്പെട്ട പഠനഗ്രന്ഥം രചിക്കുന്നതിനാണ് ഫെലോഷിപ് ലഭിച്ചത്.  
Aster mims 04/11/2022

2021 ല്‍ അന്തരിച്ച, 'ദ ഹിന്ദു' കേരള ബ്യൂറോചീഫ് എസ് അനില്‍ രാധാകൃഷ്ണന്റെ കുടുംബവും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും ചേര്‍ന്ന് വികസനോന്മുഖ മേഖലയിലെ ഗ്രന്ഥരചനയ്ക്കായാണ് ഫെലോഷിപ് ഏര്‍പെടുത്തിയത്. 50,000 രൂപയാണ് ഫെലോഷിപ് തുക.

Fellowship | എസ് അനില്‍ രാധാകൃഷ്ണന്‍ ഫെലോഷിപ് എന്‍ പി സി രഞ്ജിത്തിന്


കേരള സര്‍വകലാശാല ജേണലിസം വകുപ്പ് മുന്‍മേധാവി പ്രൊഫ. വി വിജയകുമാര്‍, പി ആര്‍ ഡി മുന്‍ അഡീഷണല്‍ ഡയറക്ടര്‍ പി എസ് രാജശേഖരന്‍, കേരള രാജ്ഭവന്‍ പി ആര്‍ ഒ എസ് ഡി പ്രിന്‍സ്, എസ് എസ് കെ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എസ് എസ് സിന്ധു, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ്  ചെയര്‍മാന്‍ സാനു ജോര്‍ജ് തോമസ്, സെക്രടറി അനുപമ ജി നായര്‍ എന്നിവരടങ്ങിയ സമിതിയാണ് ലഭിച്ച പ്രൊപോസലുകള്‍ പരിശോധിച്ച് രഞ്ജിത്തിനെ ഫെലോഷിപിനായി തെരഞ്ഞെടുത്തത്.

Keywords:  News, Kerala, State, Kannur, Journalist, Top-Headlines, S Anil Radhakrishnan Fellowship for NPC Ranjith
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script