Gold | ഏപ്രില്‍ 1 മുതല്‍ സ്വര്‍ണാഭരണങ്ങളില്‍ എച് യു ഐ ഡി നിര്‍ബന്ധമാക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് നീട്ടണമെന്ന് അഡ്വ. എസ് അബ്ദുല്‍ നാസര്‍; 'വ്യാപാരികള്‍ക്ക് വലിയ നഷ്ടമുണ്ടാവും'

 


കൊച്ചി: (www.kvartha.com) ഏപ്രില്‍ ഒന്ന് മുതല്‍ സ്വര്‍ണാഭരണങ്ങളില്‍ എച് യു ഐ ഡി നിര്‍ബന്ധമാക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് നീട്ടണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഉപഭോക്തകാര്യ സെക്രടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
           
Gold | ഏപ്രില്‍ 1 മുതല്‍ സ്വര്‍ണാഭരണങ്ങളില്‍ എച് യു ഐ ഡി നിര്‍ബന്ധമാക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് നീട്ടണമെന്ന് അഡ്വ. എസ് അബ്ദുല്‍ നാസര്‍; 'വ്യാപാരികള്‍ക്ക് വലിയ നഷ്ടമുണ്ടാവും'

ഒരാഭരണത്തില്‍ പതിച്ചിട്ടുള്ള നാല് മുദ്രകള്‍ മായ്ച്ച് കളയുമ്പോള്‍ രണ്ട് മിലി ഗ്രാം മുതല്‍ അഞ്ച് മിലി ഗ്രാം വരെ സ്വര്‍ണം നഷ്ടപ്പെടുന്നു. ഇത് ലക്ഷക്കണക്കിന് ആഭരണത്തിലാവുമ്പോള്‍ വലിയ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടാവുക. നാല് മുദ്ര പതിച്ച ആഭരണങ്ങള്‍ക്ക് ബിഐഎസ് നിബന്ധന അനുസരിച്ചുള്ള പരിശുദ്ധിയടക്കമുള്ള എല്ലാമാനദണ്ഡങ്ങളും പാലിച്ചുള്ള ആഭരണ വിറ്റഴിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് ഇത് സംബന്ധിച്ച നിവേദനം നല്‍കി. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി പ്രേമാനന്ദനും യോഗത്തില്‍ പങ്കെടുത്തു.

രാജ്യത്തെ സ്വര്‍ണാഭരണ വിപണിയുടെ നാലിലൊന്ന് വിഹിതമാണ് കേരളത്തിലുള്ളത്. ഹാള്‍മാര്‍കിംഗ് വരുന്നതിനു മുമ്പ് തന്നെ കേരളത്തിലെ സ്വര്‍ണാഭരണങ്ങള്‍ ഏറ്റവും പരിശുദ്ധിയോടെ തന്നെയായിരുന്നു വില്‍ക്കപ്പെട്ടിരുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതിനുശേഷം ഹാള്‍മാര്‍ക് വന്നപ്പോഴും കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ജ്വലറികള്‍ ലൈസന്‍സ് എടുത്തിട്ടുള്ളത്.

വ്യാപാര സ്ഥാപനങ്ങളില്‍ ഇപ്പോഴുള്ള സ്റ്റോക് നാല് മാര്‍കിംഗ് മുദ്രയുള്ളതായാലും പുതിയ എച് യു ഐ ഡി മുദ്രയുളളതായാലും, ആഭരണങ്ങളെല്ലാം ആദായനികുതി വകുപ്പിന്റെയും, ജിഎസ്ടി യുടെയും, ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെയും കണക്കിലുള്ളത് തന്നെയാണ്. വ്യാപാര സ്ഥാപനങ്ങളിലെ സ്റ്റോകിലും, കണക്കിലുള്ളതുമായ സ്വര്‍ണാഭണങ്ങള്‍ ഹാള്‍മാര്‍ക് എച് യു ഐ ഡി ചെയ്തു മാറുന്നതിനുള്ള വളരെ ന്യായമായ സാവകാശം മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് സ്വര്‍ണവ്യാപരികള്‍ പറയുന്നു.
 
Keywords:  S Abdul Nasr, News, Kerala, Kochi, Top-Headlines, Gold Price, Gold, S Abdul Nasr wants to extend implementation of decision to make HUID compulsory.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia