Arrested | ഉപഗ്രഹ ഫോണുമായെത്തിയ റഷ്യന്‍ പൗരന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍
Jan 22, 2024, 12:19 IST
തിരുവനന്തപുരം: (KVARTHA) ഉപഗ്രഹ ഫോണുമായെത്തിയ റഷ്യന്‍ പൗരന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍. മോസ്‌കോ സ്വദേശി കെയ്‌ദോ കാര്‍മയെ(51) ആണ് പരിശോധനയ്ക്കിടെ സി ഐ എസ് എഫ് പിടികൂടിയത്. ഇന്‍ഡ്യയില്‍ ഈ ഫോണിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്‍ഡ്യന്‍ സര്‍കാരിന്റെ അനുമതിയോ ബന്ധപ്പെട്ട രേഖകളോ ഇല്ലാതെയാണ് ഇയാള്‍ ഫോണുമായി എത്തിയതെന്നും സംഭവത്തില്‍ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായും വലിയതുറ എസ് എച് ഒ പറഞ്ഞു.
എക്സ്‌റേ പരിശോധനയിലൂടെയാണ് സുരക്ഷാസേന ബാഗിനുള്ളില്‍നിന്ന് ഫോണും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തശേഷം വലിയതുറ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഖത്വര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ ഞായറാഴ്ച രാവിലെയാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Russian national arrested at the Thiruvananthapuram International Airport, Thiruvananthapuram, News, Russian National Arrested, Satellite Phone, Airport, Police, Probe, Flight, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.