കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂര്‍ണമായും കത്തി നശിച്ചു; അഭിഭാഷകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 


കൊച്ചി: (www.kvartha.com 01.01.2022) കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകടത്തില്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചു. കാറോടിച്ചിരുന്ന അഭിഭാഷകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വൈറ്റില ചളിക്കവട്ടത്ത് ശനിയാഴ്ച രാവിലെയാണ് അപകടം.

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂര്‍ണമായും കത്തി നശിച്ചു; അഭിഭാഷകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹൈകോടതി അഭിഭാഷകന്‍ രാജ് കരോളിന്റെ വാഹനമാണ് കത്തി നശിച്ചത്. വാഹനം ഓടിച്ചിരുന്ന ഇദ്ദേഹം പെട്ടെന്ന് തന്നെ പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുമ്പോഴാണ് തീ പടര്‍ന്നത്.

ഫയര്‍ഫോഴ്‌സിന്റെ ഗാന്ധിനഗറില്‍ നിന്നുള്ള രണ്ട് യൂനിറ്റുകള്‍ എത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. വാഹനത്തിന്റെ ആര്‍സി ബുക് ഉള്‍പെടെയുള്ള രേഖകള്‍ കത്തി നശിച്ചിട്ടുണ്ട്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Keywords: Running car catches fire in Kochi, narrow escape for passenger, Kochi, News, Fire, lawyer, Accident, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia