മുംബൈയില്‍ നിന്നുവന്ന ബസ്സില്‍ നിന്നും തളിപ്പറമ്പില്‍ യാത്രക്കാരിറങ്ങിയത് ആശങ്കയുണ്ടാക്കുന്നു
May 18, 2020, 23:58 IST
ADVERTISEMENT
തളിപ്പറമ്പ്: (www.kvartha.com 18.05.2020) തളിപ്പറമ്പ്‌നഗരത്തില്‍ നിറയെ യാത്രക്കാരുമായി എത്തിയ മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ബസില്‍ നിന്നും ഒരാള്‍ തളിപ്പറമ്പില്‍ ഇറങ്ങുകയും മറ്റുചിലര്‍ ഇറങ്ങി മെഡിക്കല്‍ ഷോപ്പില്‍ നിന്നും കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയത് പരിഭ്രാന്തിക്കിടയാക്കി. തിങ്കളാഴ്ച്ച വൈകുന്നേരം നാലോടെയാണ് സംഭവം. ദേശീയപാതയിലെ ബസ്റ്റോപ്പിലാണ് എംഎച്ച്43-ബിപി-6399 വര്‍ദ്ധമാന്‍ എന്ന പേരിലുള്ള സ്വകാര്യ ബസ് നിര്‍ത്തിയത്. ഇതില്‍ നിന്നും ആറോളം പേര്‍ ഇറങ്ങുകയും ദേശീയപാതയോരത്തെ കടകളില്‍ നിന്നും വിവിധ സാധനങ്ങള്‍ വാങ്ങുകയും ചെയ്തു. ബസിന്റെ രജിസ്‌ട്രേഷന്‍ മഹാരാഷ്ട്രയാണെന്ന് നമ്പര്‍ പ്ലേറ്റ് കണ്ടതോടെയാണ് ആളുകള്‍ പരിഭ്രാന്തരായത്. മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലേക്ക് യാത്രക്കാരുമായി വന്നതാണ് ബസെന്ന് കരുതുന്നു. ഏതാണ്ട് അഞ്ചുമിനുട്ടോളം നിര്‍ത്തിയിട്ട ബസ് ആളുകള്‍ അന്വേഷിച്ചെത്തുമ്പോഴേക്കും ബസ് തളിപ്പറമ്പ് വിട്ടിരുന്നു. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചിട്ടുണ്ട്. എന്നാല്‍ തളിപ്പറമ്പില്‍ ഇറങ്ങിയ ആളെക്കുറിച്ചോ ബസിനെക്കുറിച്ചോ തങ്ങള്‍ക്കറിയില്ലെന്നാണ് പോലീസ് പറയുന്നത്. കോവിഡ്-19 രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയില്‍ നിന്നെത്തിയ ബസില്‍ നിന്ന് തളിപ്പറമ്പില്‍ ഒരാള്‍ ഇറങ്ങിയത് നാട്ടുകാരില്‍ ഭീതി വിതച്ചിരിക്കയാണിപ്പോള്‍.
Keywords: Kannur, Kerala, Maharashtra, Mumbai, News, Bus, Rumors about private bus from Maharashtra
Keywords: Kannur, Kerala, Maharashtra, Mumbai, News, Bus, Rumors about private bus from Maharashtra
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

