Leopard | മട്ടന്നൂരില്‍ പുലിയിറങ്ങിയതായി അഭ്യൂഹം, കുറുനരിയെ കടിച്ചുകൊന്നു
Dec 21, 2022, 09:01 IST
മട്ടന്നൂര്‍: (www.kvartha.com) മട്ടന്നൂര്‍ വിമാനത്താവളത്തിനടുത്ത വനപ്രദേശമായ അയ്യല്ലൂരില്‍ പുലിയെന്നു സംശയിക്കുന്ന ജീവി കുറുനരിയെ കടിച്ചു കൊന്നു. പ്രദേശവാസികളിലൊരാള്‍ പുലിയെ കണ്ടെന്ന വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പും പൊലീസും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഈ മേഖലയില്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും വിജനമായ സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ തനിച്ചു പുറത്തിറങ്ങരുതെന്നും സ്ഥലത്ത് പരിശോധനയ്ക്കായെത്തിയ കൊട്ടിയൂര്‍ ഫോറസ്റ്റ് റെയിന്‍ജര്‍ സുധീര്‍ നാരോത്ത് അയ്യല്ലൂരില്‍ അറിയിച്ചു.
പുലിയാണോയെന്നു കണ്ടെത്തുന്നതിന് കുറുനരിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സാധാരണ ഗതിയില്‍ ഇരയെ കൊന്നിട്ട സ്ഥലത്ത് പുലിയാണെങ്കില്‍ വീണ്ടും വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രദേശവാസികളെ അറിയിച്ചു.
Keywords: Rumor has it that leopard landed in Mattannur and bitten jackal, Kannur, News, Police, Municipality, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.