Go First | ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് കണ്ണൂര്‍ വിമാനത്താവളത്തിന് പുനര്‍ ജീവനേകുമെന്ന് പ്രതീക്ഷ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് കണ്ണൂര്‍ വിമാനത്താവളത്തിന് പുതുജീവന്‍ നല്‍കിയേക്കുമെന്നാണ് പ്രതീക്ഷ.
ഡയറക്ടറേറ്റ് ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) അനുമതി നല്‍കിയതോടെയാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. വിവിധ നിബന്ധനകളോടെയാണ് അനുമതി നല്‍കിയിട്ടുള്ളത്.

സൂക്ഷ്മമായ പരിശോധനകള്‍ക്ക് ശേഷം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഗോ ഫസ്റ്റ് ആഭ്യന്തര സര്‍വീസ് ആരംഭിക്കും. അന്താരാഷ്ട്ര സര്‍വീസ് സെപ്തംബറില്‍ ആയിരിക്കും തുടങ്ങുക. ടികറ്റ് ബുകിംഗ് സെപ്തംബര്‍ ആദ്യം ആരംഭിക്കും. യുഎഇയില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് ഗോ ഫസ്റ്റ് വിമാന സര്‍വീസുകളെയായിരുന്നു. ആദ്യ അന്താരാഷ്ട്ര സര്‍വീസ് യുഎഇ കണ്ണൂര്‍ റൂടില്‍ ആയിരിക്കും.

Go First | ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് കണ്ണൂര്‍ വിമാനത്താവളത്തിന് പുനര്‍ ജീവനേകുമെന്ന് പ്രതീക്ഷ

പശ്ചിമേഷ്യന്‍ മേഖലയില്‍ അബൂദബി, ദുബൈ, മസ്ഖത്, കുവൈത്, ദമാം എന്നിവിടങ്ങളില്‍ നിന്നും കണ്ണൂര്‍, ഡെല്‍ഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഗോ ഫസ്റ്റ് പ്രധാനമായും സര്‍വീസ് നടത്തിയിരുന്നത്. അബൂദബി, ദുബൈ എന്നിവിടങ്ങളില്‍ നിന്ന് ദിവസവും മറ്റ് ഇടങ്ങളില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് സര്‍വീസുമായിരുന്നു നടത്തിയിരുന്നത്.

Keywords:  Rsumption of Go First flight services is expected to revive Kannur airport, Kannur, News, Go First Flight, Service, DGCA, Permission, Passengers, Restriction, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script