Obituary | കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ച നിലയില്‍
Apr 26, 2023, 12:23 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബൈജു(41)വാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബൈജുവിനെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപതിയിലേക്ക് മാറ്റുന്നതിനിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്നാണ് വിവരം. സിപിഎം നേതാവ് ആനാവൂര്‍ നാരായണന്‍ നായരേ കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയാണ് ബൈജു.
നാലുമാസം മുന്‍പാണ് ജയിലിലേക്ക് ശിക്ഷ നടപടികള്‍ക്കായി ബൈജുവിനെ എത്തിക്കുന്നത്. കേസില്‍ 11 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2013 നവംബര്‍ 11നാണ് നാരായണന്‍ നായര്‍ കൊല്ലപ്പെട്ടത്.
രാഷ്ട്രീയ വൈരാഗ്യത്തില്‍ മകനെ ആക്രമിക്കാനെത്തിയ സംഘത്തെ തടയാനെത്തിയതായിരുന്നു നാരായണന്‍ നായരെന്നും ഇതിനിടെ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം നാരായണന്‍ നായരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് കേസ്.
Keywords: News, Kerala, Kerala-News, Local News, Found dead, Accused, Murder case, Police, Prison, Regional-News, News-Malayalam, RSS worker who was accused in the murder case found dead in Central Jail.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

