Arrest | കാപ ചുമത്തി 18 കേസുകളിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റു ചെയ്തു
Apr 30, 2022, 22:46 IST
തലശേരി:(www.kvartha.com) നിരവധി കേസുകളിലെ പ്രതിയായ പാനൂരിലെ ആർഎസ്എസ് പ്രവർത്തകനെ കാപ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു. എം കെ ഷിബിനെയാണ് പാനൂർ പൊലീസ് അറസ്റ്റു ചെയ്തത്. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങൾ തടയുന്നതിനാണ് നിരവധി യുവാവിനെ അറസ്റ്റു ചെയ്തത്. തലശേരി താലൂകിൽ 18 കേസുകളിൽ പ്രതിയായ യുവാവിനെയാണ് ശനിയാഴ്ച പുലർച്ചെ വീടുവളഞ്ഞ് പിടികൂടിയത്.
കണ്ണൂർ സിറ്റി പൊലീസ് കമീഷനർ ആർ ഇളങ്കോയുടെ ഗുണ്ടാ ലിസ്റ്റിലുള്ള പ്രതികളുടെ റിപോർടിന്റെ അടിസ്ഥാനത്തിലാണ് ഷിബിനെ പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 18 ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പാനൂർ സിഐ എം പി ആസാദിൻ്റെ നേതൃത്വത്തിൽ എസ്ഐമാരായ മനോജ്, സുരേഷ്, എസ് സുനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കണ്ണൂർ ജില്ലയിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനവും ക്വടേഷൻ ആക്രമങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ക്രിമിനൽ കേസുകളിലെ പ്രതികൾക്കെതിരെ കർശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. ജില്ലയിൽ 912 പേർ ഗുണ്ടാ ലിസ്റ്റിലുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം കാപ്പ ചുമത്തി പേരാവൂരിൽ പോപുലർ ഫ്രണ്ട് പ്രവർത്തകനെയും അറസ്റ്റു ചെയ്തിരുന്നു. തലശേരിയിൽ നിരവധി മോഷണകേസിലെ പ്രതിയായ യുവാവിനെയും പൊലീസ് കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു.

Keywords: News, Kerala, Top-Headlines, RSS, Arrested, Accused, Police, Cases, Kannur, RSS Activist, RSS activist accused in 18 cases, arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.