Protest | 'വീടിന് മുന്നില്‍ ജപ്തി നോടിസ് സ്ഥാപിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാര്‍ഥിനിയെ അപമാനിച്ചു'; കേരളാ ബാങ്ക് പ്രസിഡന്റിന്റെ കോലം കത്തിച്ച് ആര്‍ എസ് പി - ആര്‍ വൈ എഫിന്റെ പ്രതിഷേധം

 


ADVERTISEMENT

കൊല്ലം: (www.kvartha.com) കേരളാ ബാങ്ക് പ്രസിഡന്റിന്റെ കോലം കത്തിച്ച് ആര്‍ എസ് പി - ആര്‍ വൈ എഫിന്റെ പ്രതിഷേധം.
വീടിന് മുന്നില്‍ ബാങ്ക് ജപ്തി നോടിസ് സ്ഥാപിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാര്‍ഥിനിയെ അപമാനിച്ച കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ആര്‍ എസ് പിയുടേയും ആര്‍ വൈ എഫിന്റേയും നേതൃത്വത്തില്‍ പതാരം ശാഖയിലേക്ക് മാര്‍ചും സംഘടിപ്പിച്ചു.
Aster_MIMS

Protest | 'വീടിന് മുന്നില്‍ ജപ്തി നോടിസ് സ്ഥാപിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാര്‍ഥിനിയെ അപമാനിച്ചു'; കേരളാ ബാങ്ക് പ്രസിഡന്റിന്റെ കോലം കത്തിച്ച് ആര്‍ എസ് പി - ആര്‍ വൈ എഫിന്റെ പ്രതിഷേധം

ബാങ്കിനു മുന്നില്‍ പ്രസിഡന്റിന്റെ കോലം കത്തിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മാര്‍ച് സംസ്ഥാന സെക്രടറിയേറ്റംഗം ഇടവ നശേരി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

തുണ്ടില്‍ നിസാര്‍ പ്രതിഷേധ യോഗത്തില്‍ അധ്യക്ഷനായി. കെ മുസ്തഫ, പാങ്ങോട് സുരേഷ്, ഉല്ലാസ് കോവൂര്‍, പുലത്തറ നൗശാദ്, എസ് ബശീര്‍, ജി തുളസീധരന്‍ പിള്ള, കെ രാജി, ബാബു ഹനീഫ, സുഭാഷ് എസ് കല്ലട, ഫെബി സ്റ്റാലിന്‍, അഡ്വ ദീപാ മണി, ശമീന ശംസുദ്ദീന്‍, എസ് ശശികല, ജി വിജയന്‍ പിള്ള, ശഫീഖ് മൈനാഗപ്പള്ളി, മുന്‍ശീര്‍ ബശീര്‍, സജിത്ത് ഉണ്ണിത്താന്‍, ഷിലു, ബിനു മാവിനാത്തറ, നജിമുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  RSP-RYF burnt effigy of Kerala Bank president , Kollam, News, Politics, Protesters, March, Inauguration, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia