ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ആര്‍എസ്പി (ഇടതുപക്ഷം) മത്സരത്തിനൊരുങ്ങുന്നു
Jan 30, 2018, 10:14 IST
ADVERTISEMENT
ആലപ്പുഴ:(www.kvartha.com 30.01.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് ശക്തി തെളിക്കാന്‍ ആര്‍എസ്പി ( ഇടതുപക്ഷം) തയ്യാറാകുന്നു. എറണാകുളത്തു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെന്റര്‍ യോഗത്തിന്റെ തീരുമാന പ്രകാരമാണ് പാര്‍ട്ടി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങുന്നത്. നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി സംസ്ഥാന അസി. സെക്രട്ടറിയും മണ്ഡലത്തിലെ ചെന്നിത്തല സ്വദേശിയുമായ ശശികുമാര്‍ ചെറുകോലിനെ സെന്റര്‍ ചുമതലപ്പെടുത്തി.
2014ല്‍ ആര്‍എസ്പി കൊല്ലം ലോക്സഭാ സീറ്റ് കിട്ടാഞ്ഞതിനെ തുടര്‍ന്ന് എല്‍ഡിഎഫ് വിട്ടു പോയപ്പോള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിഅംഗവും, മലപ്പുറം ജില്ലാ സെക്രട്ടറുയുമായ സി പി കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫില്‍ ഉറച്ചു നിന്ന ആര്‍എസ്പി ( ഇടതുപക്ഷം)യോട് എല്‍ഡിഎഫിനു നേതൃത്വം നല്‍കുന്ന സിപിഎം കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് ചെങ്ങന്നൂരില്‍ മത്സരിക്കാനൊരുങ്ങുന്നതെന്ന് നേതാക്കള്‍ പറയുന്നു.
സംസ്ഥാന സെന്റര്‍ തീരുമാന പ്രകാരം ചെങ്ങന്നൂര്‍ നഗരസഭ ഉള്‍പ്പെടെ എട്ട് ലോക്കല്‍ കമ്മിറ്റികള്‍ പ്രവര്‍ത്തകയോഗം ചേര്‍ന്നു. തുടര്‍ന്നു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ ആര്‍ തങ്കപ്പന്‍ പങ്കെടുത്ത് ജില്ലാകമ്മിറ്റിയും, ചെങ്ങന്നൂര്‍ മണ്ഡലം കമ്മിറ്റിയും ചേര്‍ന്നു. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനും പാര്‍ട്ടി അസി. സെക്രട്ടറിയുമായ ശശികുമാര്‍ ചെറുകോല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ആക്ടിംഗ് സെക്രട്ടറി കെ ജെ ജോസഫ് ഉപരികമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മണ്ഡലം സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോണ്‍സണ്‍ തോമസിനെ ചെങ്ങന്നൂര്‍ നഗരസഭ, വെണ്‍മണി, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ മേഖലകള്‍ ഉള്‍പ്പെടുന്ന ചെങ്ങന്നൂര്‍ മേഖലയുടേയും, മാന്നാര്‍, ബുധനൂര്‍, ചെന്നിത്തല മേഖല ഉള്‍പ്പെടുന്ന മാന്നാര്‍ മേഖലയിലെ ചുമതല, കെ .ഹരികുമാറിനും നല്‍കിയിരിക്കുകയാണ്.
ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയില്‍ തിരുവന്‍വണ്ടൂരില്‍വെച്ച് ചെങ്ങന്നൂര്‍ മേഖല കണ്‍വെന്‍ഷനും, ചെന്നിത്തലയില്‍ വെച്ച് മാന്നാര്‍ മേഖല കണ്‍വെന്‍ഷനും നടത്തും. ഫെബ്രുവരി മൂന്നാം വാരം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി പി കാര്‍ത്തികേയന്‍ പങ്കെടുത്ത് ജില്ലാതല പ്രവര്‍ത്തകയോഗവും, മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വന്‍ഷനും നടത്തുവാനുള്ള തയാറെടുപ്പിലാണ് ആര്‍എസ്പി ( ഇടതുപക്ഷം).
ആര്‍എസ്പിക്ക് അര്‍ഹതപ്പെട്ട അരുവിക്കര സീറ്റ് ഉപതെരഞെടുപ്പിന്റെ പേരില്‍ കൈക്കലാക്കിയ സിപിഎം കൊല്ലം ജില്ലയിലെ പാര്‍ട്ടി സീറ്റായ ഇരവിപുരമോ, പാര്‍ട്ടിക്ക് വൈകാരിക ബന്ധമുള്ള ചവറയോ എല്‍ഡിഎഫില്‍ ഉറച്ചു നിന്ന ആര്‍എസ്പി ( ഇടതുപക്ഷം)ക്ക് നല്‍കിയില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം കണക്കെലെടുത്താണ് പാര്‍ട്ടി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നു പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ആര്‍വൈഎഫ് മുന്‍ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ അഡ്വ. ജയരാജ്, ഐക്യമഹിളാസംഘം സംസ്ഥാന സെക്രട്ടറി ലിസി ജോര്‍ജ്ജ് എന്നിവരെയോ, ചെങ്ങന്നൂരിലെ മുന്നണി വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിവുള്ള പൊതു സ്വതന്ത്ര്യനെയോ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Alappuzha, Kerala, Election, RSP, LDF, Inauguration, RSP participate chengannur election
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.