'ഓരോ വീട്ടമ്മമാരുടേയും അകൗണ്ടിലേക്ക് ഓരോ വര്‍ഷവും 72,000 രൂപ'; യു ഡി എഫ് വാഗ്ദാനം പങ്കുവെച്ച് വി ഡി സതീശന്‍
Mar 7, 2021, 10:41 IST
തിരുവനന്തപുരം: (www.kvartha.com 07.03.2021) നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ഓരോ വീട്ടമ്മമാരുടേയും അകൗണ്ടിലേക്ക് മാസം ആറായിരം രൂപ വീതം സര്‍കാര്‍ നിക്ഷേപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. യു ഡി എഫിന്റെ ന്യായ് പദ്ധതിയാണ് വി ഡി സതീശന്‍ പങ്കുവെച്ചത്.
നാട് നന്നാകാന്‍ യു ഡി എഫ്, ഐശ്വര്യകേരളത്തിനായി വോട് ചെയ്യാം യു ഡി എഫിന്, സംശുദ്ധം സദ്ഭരണം എന്നീ പ്രചരണ തലക്കെട്ടുകളുമായാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 'ഐശ്വര്യ കേരളം ലോകോത്തര കേരളം' എന്നാണ് യു ഡി എഫ് പ്രകടന പത്രികയുടെ തലവാചകം.
സാമൂഹിക ജനാധിപത്യ (സോഷ്യല്‍ ഡെമോക്രസി) മാതൃകയിലുള്ള പല സമ്പദ്വ്യവസ്ഥകളും നടപ്പാക്കാന്‍ ശ്രമിക്കുന്ന സാര്‍വദേശീയ അടിസ്ഥാന വരുമാന (യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം) പരിപാടിയുടെ മാതൃകയിലാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അവരുടെ അകൗണ്ടില്‍ 72,000 രൂപ നല്‍കുന്നതാണ് പദ്ധതി. കേരളത്തില്‍ ഭരണത്തിലെത്തിയാല്‍ ഇത് നടപ്പാക്കുമെന്നതാണ് യു ഡി എഫ് നല്‍കുന്ന ഉറപ്പ്.
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കുറഞ്ഞവരുമാനം ഉറപ്പുവരുത്തുന്ന പദ്ധതിയായാണ് ന്യായ് പദ്ധതി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് പിക്കെറ്റി അടക്കമുള്ള വിദഗ്ധരുമായി കൂടിയാലോചിച്ചാണ് ന്യായ് പദ്ധതി രൂപകല്‍പ്പന ചെയ്തത്.
Posted by V D Satheesan on Saturday, 6 March 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.