'കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നാല് ലക്ഷം രൂപയുടെ ധനസഹായം' സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി പൊലീസ്
Jun 6, 2021, 18:50 IST
തിരുവനന്തപുരം: (www.kvartha.com 06.06.2021) കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നാല് ലക്ഷം രൂപയുടെ ധനസഹായം ലഭിക്കുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് കേരള പൊലീസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.
സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരം വ്യാജ വാർത്തകൾ പ്രചരിക്കാറുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫൻഡില്‍ നിന്നും ധനസഹായം നല്‍കുന്നുണ്ടെന്ന സന്ദേശമായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.
സന്ദേശവും അപേക്ഷഫോമും വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്‌ട് ചെക് വിഭാഗം വ്യക്തമാക്കിയതായി കേരള പൊലീസ് അറിയിച്ചു.
Keywords: Police, Cyber Crime, Fake, Thiruvananthapuram, COVID-19, Corona, Kerala, State, Rs 4 lakh financial assistance for covid victims: Police revealed truth of fake news spread on social media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.