മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് കടത്തുകയായിരുന്ന കുഴല്‍പണം എക്‌സൈസ് പിടികൂടി; 20 ലക്ഷം കടത്തിയത് ബസില്‍, ഒരാള്‍ അറസ്റ്റില്‍

 


മഞ്ചേശ്വരം: (www.kvartha.com 01.12.2016) മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് കടത്തുകയായിരുന്ന വന്‍ കുഴല്‍പണം എക്‌സൈസ് പിടികൂടി. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ആണ് നിരോധിച്ച 500 രൂപയുടെ 20 ലക്ഷം രൂപ അടങ്ങുന്ന കുഴല്‍പണം പിടികൂടിയത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. കാസര്‍കോട് ചൗക്കി സ്വദേശി അബ്ദുര്‍ ഗഫൂറി(42)നെയാണ് കുഴല്‍പണവുമായി എക്‌സൈസ് അറസ്റ്റുചെയ്തത്.


എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരിദാസ്, ഇന്‍സ്‌പെക്ടര്‍ ടോണി എസ് ഐസക്, എ എസ് ഐ ഗ്രേഡ് ചന്തുക്കുട്ടി നായര്‍, പ്രിവന്റീവ് ഓഫീസര്‍ വി വി സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രദീപ്, ഹമീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുഴല്‍പണവേട്ട നടത്തിയത്.

വ്യാഴാഴ്ച രാവിലെ 12 മണിയോടെ മംഗളൂരുവില്‍നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ ആണ് സംഭവം. യാത്രക്കാരനായ ഗഫൂറിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് കുഴല്‍പണം പിടികൂടിയത്. പിടികൂടിയ ഗഫൂറിനെ എക്‌സൈസ് അധികൃതര്‍ ചോദ്യംചെയ്തുവരികയാണ്. പണവും മദ്യവും കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പണം പിടികൂടിയതെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരിദാസ് കെവാര്‍ത്തയോട് പറഞ്ഞു.

നോട്ട് നിരോധനത്തിന് ശേഷം ആദ്യമായാണ് ഇത്രയുംവലിയ കുഴല്‍പണ വേട്ട നടക്കുന്നത്. നേരത്തെ എട്ട് ലക്ഷം രൂപയുടെ പുത്തന്‍ നോട്ടുകളുമായി ഏതാനുംപേരെ കാസര്‍കോട്ടുവെച്ച് പോലീസ് അറസ്റ്റുചെയ്തിരുന്നു.

മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക്  കടത്തുകയായിരുന്ന കുഴല്‍പണം എക്‌സൈസ് പിടികൂടി; 20 ലക്ഷം കടത്തിയത് ബസില്‍, ഒരാള്‍ അറസ്റ്റില്‍

Keywords: Rs 24 lakh hawala money seizes at Kasaragod, Manjeshwaram, Check post, Kasaragod, Kerala, Illegal Money, Arrest, Mangalore, Karnataka, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia