Endosulfan victims | എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം
Oct 26, 2022, 13:05 IST
തിരുവനന്തപുരം: (www.kvartha.com) കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന കാസര്‍കോട് ജില്ലയിലെ 5,287 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള/വേതനഘടനയ്ക്ക് പൊതുചട്ടക്കൂട്
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള/വേതന ഘടനയ്ക്ക് പൊതുചട്ടക്കൂട് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതി ശുപാര്‍ശകളാണ് അംഗീകരിച്ചത്.
ഡോ. എംആര്‍ ബൈജു പിഎസ് സി ചെയര്‍മാന്‍
പബ്ലിക് സര്‍വീസ് കമിഷന്‍ ചെയര്‍മാനായി ഡോ. എം ആര്‍ ബൈജുവിനെ പരിഗണിച്ച് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചു.
തസ്തിക
കേരള യൂത് ലീഡര്‍ഷിപ് അകാദമിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രൊജക്ട് മാനേജര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
മുന്‍കാല പ്രാബല്യം
കേരള സെറാമിക്‌സിലെ ഓഫിസര്‍മാരുടെ ശമ്പള പരിഷ്‌കരണത്തിന് 1 1 2018 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കാന്‍ തീരുമാനിച്ചു.
സാധൂകരിച്ചു
ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമികല്‍സ് ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് ബോണസായി 22,500 രൂപ വീതം നല്‍കിയ മാനേജിംഗ് ഡയറക്ടറുടെ തീരുമാനം സാധൂകരിച്ചു.
2023 ലെ പൊതു അവധികള്‍
2023 കലന്‍ഡര്‍ വര്‍ഷത്തെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും അംഗീകരിച്ചു.
Keywords: Rs 1000 one-time aid for Kerala's Endosulfan victims, Thiruvananthapuram, News, Compensation, Cabinet, Kerala, Endosulfan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.