SWISS-TOWER 24/07/2023

പുതുക്കുന്ന 60 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കൂടി ഒരു രൂപക്ക് അരി: മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 28/01/2015) പുതുക്കിയ റേഷന്‍കാര്‍ഡ് നിലവില്‍ വരുമ്പോള്‍ 60 ലക്ഷം പേര്‍ക്ക് കൂടി ഒരു രൂപക്ക് അരി കിട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതോടെ 184.8 ലക്ഷം പേര്‍ക്കാണ് ഒരു രൂപയ്ക്ക് അരിയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുന്നത്.

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
റേഷന്‍ കാര്‍ഡ് പുതുക്കുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തെ (ബി.പി.എല്‍) തെരഞ്ഞെടുക്കുന്നത് ഇനി മുതല്‍ താലൂക്ക് അടിസ്ഥാനത്തിലാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങല്‍

ദേശീയ ഗെയിംസിന് വ്യക്തിഗത മെഡല്‍ നേടുന്ന മലയാളികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. ആറ്റുകാല്‍ പൊങ്കാലക്ക് അടിസ്ഥാന സൗകര്യം ഒരുക്കാന്‍ മൂന്നു കോടി അനുവദിച്ചു.
കോഴിക്കോട് കിനാലൂര്‍ എസ്‌റ്റേറ്റില്‍ 600 ഏക്കര്‍ ഭൂമി 533 തൊഴിലാളികള്‍ക്ക് സര്‍വീസ് ആനുകൂല്യം എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കാനും ഇവരുടെ  രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കാനും തീരുമാനിച്ചു.
കശുവണ്ടി വികസന കോര്‍പറേഷന്റെ ഫാക്ടറികളുടെ നടത്തിപ്പിനായി  13 കോടി അനുവദിച്ചു.

പുതുക്കുന്ന 60 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കൂടി ഒരു രൂപക്ക് അരി: മുഖ്യമന്ത്രിപി.എസ്.സി സെക്രട്ടറിയായി സാജു ജോര്‍ജിനെയും ചീഫ് സെക്രട്ടറിയായി ജിജി തോംസണെയും നിയമിക്കാനും തീരുമാനമായി. തിരുവനന്തപുരം കിറ്റ്‌സിലെ അധ്യാപകര്‍ക്ക് എ.ഐ.സി.ടി.ഇ സ്‌കെയില്‍ നടപ്പിലാക്കും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പത്ത് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് പുതുക്കി നല്‍കാന്‍ തീരുമാനമായി.

തിരുവനന്തപുരത്ത്  കോഴിക്കോട് ഐ.ഐ.എമ്മിന്റെ പുതിയ കാമ്പസ് തുടങ്ങാനും ഇതിനായി 1.73 ഹെക്ടര്‍ ഭൂമി സെന്റിന് 100 രൂപ നിരക്കില്‍ പാട്ടത്തിന് നല്‍കാനും തീരുമാനിച്ചു. കോഴഞ്ചേരിയില്‍ കേന്ദ്രീയ വിദ്യാലയം തുടങ്ങാന്‍ എട്ട് ഏക്കര്‍ ഭൂമി നല്‍കും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ജ്യേഷ്ഠന്റെ മുന്നില്‍ വെച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥി ബസിടിച്ചു മരിച്ചു

Keywords:  Thiruvananthapuram, Chief Minister, Oommen Chandy, Cabinet, Press meet, Malayalees, PSC, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia