KSEB | ബില്‍ അടക്കാന്‍ വരുന്നവര്‍ക്ക് രാജകീയ സ്വീകരണം: പയ്യന്നൂര്‍ കെ എസ് ഇ ബി ഓഫിസ് മാതൃകയാവുന്നു

 


കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫിസില്‍ ബില്‍ അടക്കാന്‍ പോകുന്ന ഉപഭോക്താവിന് ഇനി നിന്ന് കാല്‍ കുഴയ്‌ക്കേണ്ട, എസി റുമിലിരിക്കാം, ടിവി കാണാം, മടുക്കാതെ കാര്യം നടത്തി വരാം, സംസ്ഥാനത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് കെ എസ് ഇ ബി പയ്യന്നൂര്‍ സെക്ഷന്‍ ഓഫീസിലെ നവീകരിച്ച കസ്റ്റമര്‍ ലോഞ്ചും കാഷ് കൗണ്ടറും.

KSEB | ബില്‍ അടക്കാന്‍ വരുന്നവര്‍ക്ക് രാജകീയ സ്വീകരണം: പയ്യന്നൂര്‍ കെ എസ് ഇ ബി ഓഫിസ് മാതൃകയാവുന്നു

ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യങ്ങളാണ് ഇവിടെ പ്രദാനം ചെയ്യുന്നത്. പുതിയ സൗകര്യങ്ങളില്‍ സന്തുഷ്ടരാണെന്ന് ബില്‍ അടയ്ക്കാനെത്തുന്നവരെല്ലാം സാക്ഷ്യപ്പെടുത്തുന്നു. മഴയും വെയിലും കൊണ്ട് ക്യൂ നിന്ന് വൈദ്യുതി ബില്‍ അടച്ചതെല്ലാം പഴയ കഥയായി മാറിയിരിക്കുകയാണ്.

കെ എസ് ഇ ബി പയ്യന്നൂര്‍ സെക്ഷന്‍ ഓഫീസിലെത്തുന്ന ഉപഭോക്താവിനെ കാത്തിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങളാണ്. ശീതീകരിച്ച മുറിയില്‍ ഇരുന്ന് ബില്‍ അടയ്ക്കുകയും പരാതികളും പ്രശ്‌നങ്ങളും ബോധിപ്പിക്കുകയും ചെയ്യാം. ഉപഭോക്തൃ സൗഹൃദപരമായ ഈ മാറ്റം ആശ്വാസവും സ്വാഗതാര്‍ഹവുമാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു.

മികച്ച കസ്റ്റമര്‍ സര്‍വീസിലേക്ക് വൈദ്യുതി ബോര്‍ഡും ജീവനക്കാരും മാറുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് കേരളം നോക്കിക്കാണുന്നത്. ഉപഭോക്താവിന് മാന്യമായ പരിഗണനയെന്ന മദ്രാവാക്യമാണ് കെ എസ് ഇ ബി ഉയര്‍ത്തി പിടിക്കുന്നത്. പയ്യന്നൂര്‍ മോഡല്‍ കണ്ണൂര്‍ ജില്ലയില്‍ മുഴുവനായി വ്യാപിപ്പിക്കണമെന്ന ആവശ്യം ജനങ്ങളില്‍ നിന്നുയര്‍ന്നിട്ടുണ്ട്.

Keywords: Royal welcome for bill payers: Payyannur KSEB office sets an example, Kannur, News, KSEB, Office, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia