Tour | ജനം കനത്ത ചൂടിൽ വെന്തുമരിക്കുന്നു, മുഖ്യനും കുടുംബവും ഉല്ലാസയാത്രയിലും

 


/ മിൻ്റാ മരിയ തോമസ്

(KVARTHA) കേരളത്തിൽ ചൂട് കനത്തുകൊണ്ടിരിക്കുന്നു. ധാരാളം പേർ ദിവസം തോറും മരണപ്പെട്ടുകൊണ്ടിരിക്കുന്നു. ഒപ്പം നമ്മുടെ സംസ്ഥാനം കടക്കെണിയിലും. അപ്പോഴാണ് നമ്മുടെ മുഖ്യനും കുടുംബവും വിദേശത്തേയ്ക്ക് ഉല്ലാസയാത്ര നടത്തുന്നത്. മാത്രമല്ല, രാജ്യത്ത് അതി നിര്‍ണ്ണായകമായ ഒരു പൊതു തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണെന്ന് ഓർക്കണം ഇടത് പക്ഷത്തിന് ആകെയുള്ള ഒരേയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും, പോളിറ്റ്ബ്യൂറോ മെമ്പറുമായ പിണറായി വിജയനും കുടുംബവും വിദേശരാജ്യങ്ങളിലേയ്ക്ക് ടൂർ നടത്തി ആഘോഷിക്കുന്നത്.

Tour | ജനം കനത്ത ചൂടിൽ വെന്തുമരിക്കുന്നു, മുഖ്യനും കുടുംബവും ഉല്ലാസയാത്രയിലും

തെരഞ്ഞെടുപ്പ് ടെൻഷൻ ഒന്നുമില്ലാതെ ടൂർ പോകാനും ഒരു ഭാഗ്യം തൻ്റേടവും വേണം. മുഖ്യമന്ത്രി പിണറായി വിജയൻ്റെയും കുടുംബത്തിൻ്റെയും ആദ്യയാത്ര ഇന്തോനേഷ്യയിലേയ്ക്കാണ്. ഈ മാസം 12 വരെ ഇന്തോനേഷ്യയിൽ തുടരും. 12 മുതൽ 18 വരെയുള്ള ആറ് ദിവസങ്ങളിൽ മുഖ്യമന്ത്രിയും കുടുംബവും സിങ്കപ്പൂരിലായിരിക്കും. പിന്നീട് ഈ മാസം 19 മുതൽ 21 വരെ യുഎഇയും സന്ദര്‍ശിക്കും. ഇതിന് ശേഷം കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. യാത്രയിൽ മുഖ്യമന്ത്രിയുടെ മകൾ വീണയും ഭ‍ര്‍ത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസും സംഘത്തിലുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യയും ഒപ്പമുണ്ട്.

വിനോദയാത്രയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. ഈ യാത്രയുടെ ഉദ്ദേശമെന്തെന്നോ. ആരാണ് ഈ യാത്ര സ്പോൺസർ ചെയ്യുന്നതെന്നോ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. കൊടും ചൂടിൽ ജനം വെന്തുരുകുമ്പോൾ മുഖ്യമന്ത്രിയുടെ വിദേശയാത്രയെ വിമർശിച്ച് ധാരാളം പേർ ഇപ്പോൾ രംഗത്തു വരുന്നുണ്ട്. ഇനിയും തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന വെസ്റ്റ് ബംഗാളിലും, ബീഹാറിലുമടക്കം മാര്‍ക്സിസ്റ്റ് പാര്‍ട്ടി 53 ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ടെന്ന് ഓര്‍ക്കണം.

തിരഞ്ഞെടുപ്പ് നടക്കുന്ന ഏതെങ്കിലും ഒരു മണ്ഡലത്തില്‍ ഒരു ദിവസമെങ്കിലും പ്രചരണത്തിന് പോകാന്‍ എന്തേ ഇദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന് ചോദിക്കുന്നവരും കുറവല്ല. ജീവിതത്തിൽ ഇതുവരെ സ്വന്തം പഞ്ചായത്ത് വിട്ടു പുറത്തു പോവാത്ത അണികൾ എന്തിനും കൂടെയുള്ളപ്പോൾ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും ധൈര്യമായി ടൂർ പോയി വരാം. ഒരു ജനതയെ മുഴുവന്‍ പട്ടിണിയിലേക്ക് തള്ളി വിട്ട് രാജാവും കുടുംബവും ആഘോഷിക്കുക ആണ്‌ എന്ന് വേണമെങ്കിലും പറയാം. സ്വന്തം പാർട്ടിക്കാർക്കും മുഖ്യമന്ത്രിയുടെ ഈ യാത്രയിൽ മിണ്ടാട്ടമില്ല. ഇന്ത്യയിൽ സമരം നടക്കുമ്പോൾ രാഹുൽ ഗാന്ധി എവിടെ എവിടെ എന്ന് ചോദിച്ചവർ ജനം കൊടും ചൂടിൽ വെന്തുരുകി മരിക്കുമ്പോൾ, ഇന്ന് രാജ്യം സുപ്രധാനമായ ഒരു തെരെഞ്ഞെടുപ്പിന്റെ മുന്നാം ഘട്ടം പിന്നിടുമ്പോൾ സിപിഎം കേന്ദ്രങ്ങളായ ബംഗാൾ, ത്രിപുര മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ അവിടെങ്ങളിൽ പ്രചാരണത്തിന് നേതൃത്വം നൽകേണ്ട ആൾ ഫാസിസത്തിനെതിരെ ഇന്ത്യയിൽ പോരാടുന്ന ഒരേയൊരു മുഖ്യൻ എന്ന് തള്ളി മറിക്കുന്നയാൾ ഇന്ന് കുടുംബ സമേതം വിദേശ ടൂറിൽ ആണ്.

കേരളത്തില്‍ മുഖ്യനും അദ്ദേഹത്തിൻ്റെ പാർട്ടിയും ഉയര്‍ത്തിയ മുദ്രാവാക്യത്തെക്കുറിച്ച് ആലോചിക്കുമ്പോഴാണ് ഇപ്പോൾ ചിരിവരുന്നത്, 'ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂവെന്ന് '. അത് ശരിക്കും ഇപ്പോൾ ജനം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. കനത്ത ചൂടിനെ എങ്ങിനെ നേരിടാം എന്ന് പഠിക്കാൻ ഉള്ള യാത്രയാണ്. നമ്മുടെ നാടിന് വേണ്ടി മന്ത്രിസഭ മൊത്തം പോകുന്നില്ലല്ലോ. അവർ പോയി പഠിച്ച് വരട്ടെ. അങ്ങിനെ നമ്മുടെ നാടിനെ കനത്ത ചൂടിൽ നിന്നും രക്ഷിക്കും. അടിമകൾ രാജാവിന്റെ ചെയ്തികൾക്കെതിരെ വാ തുറക്കരുത്. വേഗം യാത്ര തിരിക്കുക എന്നാലെങ്കിലും കേരളത്തിൽ മഴ പെയ്യുമായിരിക്കും സൂര്യന്റെ ചൂട് താങ്ങാൻ ജനങ്ങൾക്ക് പറ്റുന്നില്ല.

കേരളത്തിനും അവിടെയുള്ള ജനങ്ങൾക്കും നേട്ടം കൊണ്ടുവരാനുള്ള യാത്രയല്ലേ? പോയി വരൂ, ആശംസകൾ നേരുന്നു, തുടങ്ങിയ ട്രോളുകളും സോഷ്യൽ മീഡിയയിലും മറ്റും മുഖ്യമന്ത്രിയുടെ യാത്രയെ വിമർശിച്ചുകൊണ്ട് സാധാരണ ജനങ്ങളുടെ ഭാഗത്തു നിന്ന് ഉയരുന്നുണ്ട്. ഇന്ത്യയിൽ സമരം നടക്കുമ്പോൾ രാഹുൽ ഗാന്ധി എവിടെ എവിടെ എന്ന് ചോദിച്ചവരുടെ നേതാവായ മുഖ്യമന്ത്രി പിണറായി വിജയനാണ് ജനം കനത്ത ചൂടിൽ വെന്തുമരിക്കുമ്പോൾ കോടികൾ ധൂർത്തടിച്ച് വിദേശത്തേയ്ക്ക് ടൂർ നടത്തുന്നത്. അതായത്, പരിണിത പ്രജ്ഞനായ പിണറായി സഖാവ് തന്നെ. ഈ അവസരത്തിൽ കേരളത്തിലെ ഏതെങ്കിലും ഒരു കോൺഗ്രസ്സ് നേതാവ് ആണ് ഇങ്ങനെ ഒരു പോക്ക് പോകുന്നതെങ്കിൽ ഒന്ന് അലോചിച്ചു നോക്കൂ, അന്തി ചർച്ചയായി, സാംസ്കാരിക നായകന്മാരുടെ അഭിപ്രായ പ്രകടനങ്ങൾ ആയി. മൊത്തം കപടന്മാരും ഉണർന്നേനെ. പക്ഷേ പിണറായി പോയപ്പോൾ ആർക്കും നാവ് പൊങ്ങുന്നില്ല. പോയി വരുമ്പോൾ ഖജനാവ് കാലിയായാലും കുഴപ്പമില്ല. മടിയിൽകനം ഉണ്ടായിരിക്കണം. സഖാവേ.

Tour | ജനം കനത്ത ചൂടിൽ വെന്തുമരിക്കുന്നു, മുഖ്യനും കുടുംബവും ഉല്ലാസയാത്രയിലും

Keywords:  Politics, Election, Lok Sabha Election, CPM, Pinarayi Vijayan, Weather, Tour, Foreign, Chief Minister, Kerala, Social Media, Row over Kerala CM Pinarayi Vijayan's foreign tour.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia