ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് മുന്നറിയിപ്പ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.07.2020) തെക്ക്-കിഴക്ക് അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള കേരള തീരം, കര്‍ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് മുന്നറിയിപ്പ്.

പ്രത്യേക ജാഗ്രതാ നിര്‍ദേശം;

03-07-2020 : തെക്ക്-പടിഞ്ഞാറ് അറബിക്കടല്‍, മധ്യ അറബിക്കടല്‍, മഹാരാഷ്ട്ര തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത. മധ്യ-ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത. തെക്ക്-കിഴക്ക് അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കര്‍ണാടക-കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് മുന്നറിയിപ്പ്

04-07-2020: തെക്ക്-പടിഞ്ഞാറ് അറബിക്കടല്‍, മധ്യ അറബിക്കടല്‍, മഹാരാഷ്ട്ര-തെക്ക്-ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത. മധ്യ-ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.

05-07-2020: തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും, മധ്യ അറബിക്കടലിലും മണിക്കൂറില്‍ 50 മുതല്‍ 60 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത. വടക്ക് അറബിക്കടല്‍, മഹാരാഷ്ട്ര-തെക്ക്-ഗുജറാത്ത് തീരം, മധ്യ-ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.

06-07-2020: തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും, മധ്യ അറബിക്കടലിലും മണിക്കൂറില്‍ 50 മുതല്‍ 60 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത. തെക്ക്-ഗുജറാത്ത്- മഹാരാഷ്ട്ര തീരം, വടക്ക് അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.

07-07-2020: തെക്ക്-പടിഞ്ഞാറ് അറബിക്കടല്‍, മധ്യ പടിഞ്ഞാറ് അറബിക്കടല്‍, വടക്ക് ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത. മധ്യ-കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.

സമുദ്ര ഭാഗങ്ങളുടെ വ്യക്തതയ്ക്കായ് ഭൂപടം കാണുക.

Keywords:  Rough sea, winds keep fishermen indoors, Thiruvananthapuram, News, Fishermen, Warning, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia