Investigation | റോഷിതയുടെ ആത്മഹത്യ: അന്വേഷണം മൊബൈല്‍ ഫോണും സി സി ടി വി കാമറയും കേന്ദ്രീകരിച്ച്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ജ്വലറി ജീവനക്കാരിയായ ഭര്‍തൃമതി പയ്യാമ്പലം ബേബി ബീചിലെ കടലില്‍ ചാടി മരിച്ചതിലെ ദുരൂഹത നീക്കുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇടച്ചേരി മുത്തപ്പന്‍ കാവിനടുത്ത് താമസിക്കുന്ന പ്രമിത്തിന്റെ ഭാര്യ റോഷിത(32)യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. 
Aster mims 04/11/2022

കണ്ണൂര്‍ എ സി പി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിവരുന്നത്. റോഷിതയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയതിന്റെ റിപോര്‍ട് കണ്ണൂര്‍ കോസ്റ്റല്‍ പൊലീസ്, സിറ്റി പൊലീസ് കമിഷനര്‍ അജിത്ത് കുമാറിന് സമര്‍പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എ സി പിയുടെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്തുക.

യുവതി സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ചു റോഷിതയുടെ അടുത്ത സൃഹൃത്തുക്കളില്‍ നിന്നും കൂടെ ജോലി ചെയ്യുന്നവരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് ചായക്കുടിക്കാന്‍ കയറിയ ഹോടെല്‍ മസ്‌കോര്‍ട്ട് പാരഡൈസില്‍ നിന്നും റോഷിതയുടെ മൊബൈല്‍ ഫോണും പഴ്സും സി സി ടി വി ദൃശ്യങ്ങളും പൊലീസിന് കണ്ടുകിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇതുപരിശോധിച്ച് കഴിഞ്ഞാല്‍ യുവതിയുടെ ആത്മഹത്യയെ കുറിച്ചുളള നിര്‍ണായക വിവരങ്ങള്‍ കിട്ടുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. 

റോഷിതയുടെ ഭര്‍ത്താവ് പ്രമിത്തും ബന്ധുക്കളും ചേര്‍ന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍ക്ക് മരണത്തിലെ ദുരൂഹതയെ കുറിച്ചു അന്വേഷിക്കണമെന്ന് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. എ സി പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് റോഷിതയുടെ മരണത്തിന് പിന്നിലെ ദുരൂഹതയെ കുറിച്ച് അന്വേഷിക്കുന്നത്.


Investigation | റോഷിതയുടെ ആത്മഹത്യ: അന്വേഷണം മൊബൈല്‍ ഫോണും സി സി ടി വി കാമറയും കേന്ദ്രീകരിച്ച്


Keywords:  News, Kerala, Kerala-News, News-Malayalam, Investigation, Roshita, Death, Mobile Phone, CCTV Camera, Regional-News, Local-News, Roshita's Death: Investigation focuses on mobile phone and CCTV camera.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia