Wedding | രോമാഞ്ചം സിനിമയുടെ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി; വധു സഹസംവിധായിക ഷിഫിന ബബിന
Aug 2, 2023, 13:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) രോമാഞ്ചം സിനിമയുടെ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി. സഹസംവിധായിക ഷിഫിന ബബിനാണ് വധു. വിവാഹിതയായ വിവരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത് ഷിഫിനയാണ്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
ഈ വര്‍ഷം പുറത്തിറങ്ങിയ സൂപര്‍ ഹിറ്റ് ചിത്രമായിരുന്നു രോമാഞ്ചം. ചിത്രത്തില്‍ സഹസംവിധായികയായി ഷിഫിന പ്രവര്‍ത്തിച്ചിരുന്നു. ഹൊറര്‍ കോമഡി വിഭാഗത്തിലുള്ള സിനിമ 75 കോടിയോളം കലക്ഷന്‍ നേടി. സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
അണിയറയില്‍ ഒരുങ്ങുന്ന ജിത്തു മാധവന്റെ അടുത്ത ചിത്രം 'ആവേശ'മാണ്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം അന്‍വര്‍ റശീദും നസ്രിയയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കാംപസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു കോമഡി എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രം എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
ഈ വര്‍ഷം പുറത്തിറങ്ങിയ സൂപര്‍ ഹിറ്റ് ചിത്രമായിരുന്നു രോമാഞ്ചം. ചിത്രത്തില്‍ സഹസംവിധായികയായി ഷിഫിന പ്രവര്‍ത്തിച്ചിരുന്നു. ഹൊറര്‍ കോമഡി വിഭാഗത്തിലുള്ള സിനിമ 75 കോടിയോളം കലക്ഷന്‍ നേടി. സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
Keywords: ‘Romancham’ director Jithu Madhavan gets hitched to assistant director, Kochi, News, Romancham Director, Jithu Madhavan, Wedding, Shifina Babina, Cinema, Social Media, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

