E T Mohammed Basheer | കര്‍ണാടകയില്‍ മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനം കോണ്‍ഗ്രസിന് ശക്തി പകര്‍ന്നുവെന്ന് ഇ ടി മുഹമ്മദ് ബശീര്‍
Jun 26, 2023, 07:45 IST
കണ്ണൂര്‍: (www.kvartha.com) മുസ്ലീം ലീഗിന് ഏറെ പ്രസരിപ്പുള്ള കാലമാണിതെന്ന് അഖിലേന്‍ഡ്യാ ഓര്‍ഗനൈസിങ് സെക്രടറി ഇ ടി മുഹമ്മദ് ബശീര്‍. മുസ്ലീം ലീഗ് ജില്ലാ നേതൃയോഗം ബാഫഖി തങ്ങള്‍ സൗധത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമീപകാലത്ത് എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിയുന്ന പ്രസരിപ്പ് ലീഗിന് ഉണ്ടായിട്ടുണ്ട്. ചെന്നൈയില്‍ നടന്ന പാര്‍ടിയുടെ 75ാം വാര്‍ഷികാഘോഷത്തിലെ പ്രവര്‍ത്തകരുടെ പങ്കാളിത്തവും സംഘാടനവും അതാണ് തെളിയിക്കുന്നത്. ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചെന്നൈ സമ്മേളനത്തിന്റെ ആവേശം ഇന്നും കെട്ടടങ്ങിയിട്ടില്ല. കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനവും അവിടുത്തെ തെരഞ്ഞെടുപ്പ് ഫലവും ലീഗിനും കോണ്‍ഗ്രസിനും മതേതര സഖ്യത്തിനും പ്രസരിപ്പുണ്ടാക്കുന്നതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരിം ചേലേരി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദു റഹിമാന്‍ കല്ലായി, പി കെ അബ്ദുല്ല, പാറക്കല്‍ അബ്ദുല്ല, ജില്ലാ സെക്രടറി കെ ടി സഹദുല്ല, ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂര്‍, അഡ്വ കെ എ ലത്വീഫ്, വി പി വമ്പന്‍, കെ പി താഹിര്‍, ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, ടി എ തങ്ങള്‍, അന്‍സാരി തില്ലങ്കേരി, സി കെ മുഹമ്മദ് മാസ്റ്റര്‍, എം പി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ടി പി മുസ്തഫ, എന്‍ കെ റഫീഖ് മാസ്റ്റര്‍, പി കെ സുബൈര്‍, ബി കെ അഹ് മദ്, എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എം എ കരീം, നസീര്‍ നെല്ലൂര്‍, ശജീര്‍ ഇക്ബാല്‍, നസീര്‍ പുറത്തില്‍, കെ സി അഹ് മദ്, അഡ്വ. അഹ് മദ് മാണിയൂര്‍, പ്രകാശന്‍ പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: News, Kerala, Kerala-News, Kannur-News, Muslim League, Karnataka, Congress, E T Mohammed Basheer, Politics, Election, Political News, Role of Muslim League in Karnataka gave the Congress strength; E T Mohammed Basheer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.