Marriage | റോബിനും ആരതിയും വിവാഹിതരായി; ഇനി 2 വർഷം നീണ്ടുനിൽക്കുന്ന ഹണിമൂൺ യാത്ര

 
Robin and Aarthi's wedding ceremony in Guruvayur
Robin and Aarthi's wedding ceremony in Guruvayur

Photo Credit: Instagram/ Drape With KP

 ● വിവാഹത്തിന് മുന്നോടിയായി സംഗീത്, രംഗോളി തുടങ്ങിയ ആഘോഷങ്ങൾ നടന്നിരുന്നു. 
 ● ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾക്കുശേഷം ഏഴാം ദിവസമായിരുന്നു ഇരുവരുടേയും വിവാഹം. 
 ● പവിത്രപ്പട്ട് കൈപ്പറ്റുന്ന ആരതിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

(KVARTHA)ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഡോ. റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസൈനറായ ആരതി പൊടിയും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

വിവാഹത്തിന് മുന്നോടിയായി സംഗീത്, രംഗോളി തുടങ്ങിയ ആഘോഷങ്ങൾ നടന്നിരുന്നു. ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾക്കുശേഷം ഏഴാം ദിവസമായിരുന്നു ഇരുവരുടേയും വിവാഹം. പവിത്രപ്പട്ട് കൈപ്പറ്റുന്ന ആരതിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹ സമ്മാനമായി ആരതിക്ക് അച്ഛൻ ഔഡി കാർ സമ്മാനിച്ചു. ഈ സന്തോഷം ആരതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

‘സർപ്രൈസ് ആയിപ്പോയെന്നും ഇത്രയും വലിയൊരു സമ്മാനം പ്രതീക്ഷിച്ചില്ലെന്നും’ ആരതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിവാഹത്തിനുശേഷം ഇരുവരും രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഹണിമൂണിനായി യാത്ര തിരിക്കും. 27-ൽ അധികം രാജ്യങ്ങൾ ചുറ്റിക്കറങ്ങിയുള്ളതാണ് ഈ മധുവിധു. മാസങ്ങൾ ഇടവിട്ടുള്ള ഈ മധുവിന്റെ ആദ്യ യാത്ര 26-ാം തിയ്യതി അസർബെയ്ജാനിലേക്കാണ്.

ഇരുവർക്കും ഇതൊരു പ്രണയ സാഫല്യമാണ്. ഒരു അഭിമുഖത്തിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 2023 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

ഈ വാർത്ത പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്!

 Robin and Aarthi, after marrying in Guruvayur, are set to embark on a two-year honeymoon, traveling to over 27 countries.


 #RobinAndAarthi #BiggBossWeddings #Honeymoon #CelebrityMarriage #LoveStory #AarthiWedding

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia