Robbery | കണ്ണൂര്‍ നഗരത്തില്‍ വീണ്ടും മോഷണം; മരുന്ന് വ്യാപാര മൊത്ത വിതരണ സ്ഥാപനത്തില്‍ കവര്‍ച; മേശവലിപ്പിലുണ്ടായിരുന്ന 1.75 ലക്ഷം രൂപ നഷ്ടപ്പെട്ടു

 


കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ നഗരത്തില്‍ വീണ്ടും മോഷ്ടാക്കള്‍ അഴിഞ്ഞാടുന്നു. കണ്ണൂര്‍ നഗരഹൃദയത്തിലെ മരുന്ന് മൊത്തവിതരണ വ്യാപാര സ്ഥാപനത്തിന്റെ ചുമര്‍ കുത്തിതുറന്ന് പണം കവര്‍ന്നതായി പരാതി. കണ്ണൂര്‍ നഗരത്തിലെ ഫോര്‍ട് റോഡില്‍ പ്ലാറ്റിനം സെന്ററിലെ ദികാനനൂര്‍ ഡ്രഗ്സിന്റെ ചുമര്‍ കുത്തിതുറന്ന് അകത്തു കയറിയ മോഷ്ടാക്കള്‍ 1,84,000 രൂപയാണ് കവര്‍ന്നത്.


Robbery | കണ്ണൂര്‍ നഗരത്തില്‍ വീണ്ടും മോഷണം; മരുന്ന് വ്യാപാര മൊത്ത വിതരണ സ്ഥാപനത്തില്‍ കവര്‍ച; മേശവലിപ്പിലുണ്ടായിരുന്ന 1.75 ലക്ഷം രൂപ നഷ്ടപ്പെട്ടു

സ്ഥാപന ഉടമ രഞ്ജിത് സഹദേവന്‍ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സ്ഥാപനത്തിന്റെ പുറക് വശത്തെ ചുമര്‍ തുരന്ന് ബോക്സ് തളളിമാറ്റി നിലത്തിട്ട് അകത്ത് കയറിയാണ് മോഷണം നടത്തിയത്.

സ്ഥാപനത്തിന്റെ ഓഫീസിലെ മേശവലിപ്പ് തകര്‍ത്താണ് അതിനുളളിലുണ്ടായിരുന്ന പണമെടുത്ത് കൊണ്ടുപോയത്. ചൊവ്വാഴ്ച വൈകുന്നേരം ആറരമണിയോടെ പൂട്ടിയ സ്ഥാപനം ബുധനാഴ്ച രാവിലെ ജീവനക്കാര്‍ തുറന്നപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ചൊവ്വാഴ്ച ലഭിച്ച കലക്ഷന്‍ തുകയാണ് മേശയില്‍ സൂക്ഷിച്ചിരുന്നത്.

Robbery | കണ്ണൂര്‍ നഗരത്തില്‍ വീണ്ടും മോഷണം; മരുന്ന് വ്യാപാര മൊത്ത വിതരണ സ്ഥാപനത്തില്‍ കവര്‍ച; മേശവലിപ്പിലുണ്ടായിരുന്ന 1.75 ലക്ഷം രൂപ നഷ്ടപ്പെട്ടു
സ്ഥാപനത്തിന്റെ മുന്‍വശത്ത് മാത്രമേ സി സി ടി വി ക്യാമറ സ്ഥാപിച്ചിരുന്നുളളൂ. കണ്ണൂര്‍ ടൗണ്‍ പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. സംഭവത്തില്‍ ഉടമയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മോഷ്ടാക്കള്‍ കവര്‍ച നടത്തിയ വ്യാപാര സ്ഥാപനത്തിന്റെ പുറക് വശത്ത് മോഷണത്തിനായി ഉപയോഗിച്ച സ്‌ക്രൂ ഡ്രൈവറും കമ്പി പാരയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

Keywords:  Robbery in Wholesale Medical shop, Kannur, News, Robbery, CCTV, Police, Complaint, Probe, Office, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia