തീവണ്ടിയില്‍ നിന്ന് യു­വ­തി­യെ അ­ക്ര­മി­ച്ച് സ്വര്‍ണാ­ഭ­ര­ണ­ങ്ങള്‍ ക­വര്‍ന്നു

 


ADVERTISEMENT

തീവണ്ടിയില്‍ നിന്ന് യു­വ­തി­യെ അ­ക്ര­മി­ച്ച് സ്വര്‍ണാ­ഭ­ര­ണ­ങ്ങള്‍ ക­വര്‍ന്നു
ക­ണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്നും യു­വ­തി­യുടെ ഒന്നര ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളുമടങ്ങു­ന്ന ബാ­ഗ് മോഷ്ടാവ് തട്ടിയെ­ടു­ത്ത് യു­വ­തിയെ മോഷ്ടാവ് പാളത്തില്‍ തള്ളിയിട്ടു. മുംബൈയില്‍ നിന്നും കേരളത്തിലേക്ക് വന്ന മംഗള എക്‌സ്പ്രസിലായിരുന്നു സംഭവം.

ഗള്‍ഫില്‍ നിന്ന് വന്ന കൊച്ചി സ്വദേശി വേണുവും കുടും­ബ­വു­ം മുംബൈയില്‍ നിന്നും വിമാന ടിക്കറ്റ് കിട്ടാഞ്ഞതിനെ തുടര്‍ന്ന് ട്രെയിന്‍മാര്‍ഗം കേരളത്തിലേക്ക് വരികയായിരുന്നു. കാഞ്ഞങ്ങാട് വെച്ച് പുലര്‍ച്ചെ വേണുവിന്റെ ഭാര്യയുടെ ബെര്‍ത്തില്‍ സൂക്ഷിച്ചിരുന്ന ബാഗ് മോഷ്ടാവ് കൈവശപ്പെടുത്തുകയായിരുന്നു.

മോഷണം കണ്ട യുവതി മോഷ്ടാവിന് പിന്നാലെ ഓടി. തീ­വ­ണ്ടില്‍ നിന്നും പുറത്തുചാടി രക്ഷപെടാനുള്ള ശ്രമത്തില്‍ മോഷ്ടാവ് യുവതിയെയും തള്ളി താഴെയിടുകയായിരുന്നു. വേണു ബഹളം വെച്ചതിനെ തുടര്‍­ന്ന് ഒരു യാത്രക്കാരാണ് ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തിയത്. പാളത്തില്‍ വീണ് തലയ്ക്ക് പരിക്കേറ്റ യുവതിയെ വീണ്ടും തീവണ്ടിയില്‍ കയറ്റി കണ്ണൂരില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ ഇപ്പോള്‍ കണ്ണൂര്‍ റെയില്‍വേ പോലീസിന്റെ സംരക്ഷണയിലാണ്.

Keywords: Kerala, Kanhangad, Kannur, Train, Robbery, Railway, Police.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia