SWISS-TOWER 24/07/2023

Robbery | തലശ്ശേരി ജഗന്നാഥ ക്ഷേത്രഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്ന കേസില്‍ പൊലീസ് അന്വേഷണമാരംഭിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) തലശ്ശേരി ടെംപിള്‍ ഗേറ്റിലെ ജഗന്നാഥ ക്ഷേത്രത്തിലെ കൊടിമരത്തിന് സമീപമുളള ക്ഷേത്രഭണ്ഡാരത്തിന്റെ പൂട്ടുതകര്‍ത്ത് കാണിക്ക പണം കവര്‍ന്നു. തിങ്കളാഴ്ച പുലര്‍ചെ നാലുമണിയോടെ ക്ഷേത്രത്തിലെ കാവല്‍ക്കാരാണ് ഭണ്ഡാരത്തിന്റെ പൂട്ടുപൊളിച്ച നിലയില്‍ കണ്ടത്. അതിലെ നാണയങ്ങള്‍ ഉപേക്ഷിച്ച് നോടുകള്‍ മാത്രമാണ് കൊണ്ടുപോയത്.

പ്രതിമാസം ഭണ്ഡാരം തുറന്ന് നേര്‍ച പണം പുറത്തെടുക്കുന്നതിനാല്‍ കൂടുതല്‍ നോടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടാവാന്‍ സാധ്യതയില്ലെന്ന് ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ സത്യന്‍ പറഞ്ഞു. തലശ്ശേരി ടൗണ്‍ പൊലീസ്, ഫോറന്‍സിക് വിഭാഗം, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ പരിശോധന നടത്തി.

Robbery | തലശ്ശേരി ജഗന്നാഥ ക്ഷേത്രഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്ന കേസില്‍ പൊലീസ് അന്വേഷണമാരംഭിച്ചു

Keywords:  Robbery At Thalasseri Jagannatha temple, Kannur, News, Police, Probe, Robbery, Complaint, Dog Squad, Security, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia