Robbery | പട്ടുവത്ത് ക്ഷേത്രത്തില്‍ കവര്‍ച, സ്വര്‍ണത്തിലുള്ള ദേവീരൂപവും പാത്രങ്ങളും മോഷണം പോയി

 


തളിപ്പറമ്പ്:(www.kvartha.com) പട്ടുവത്തെ ക്ഷേത്രത്തില്‍ കവര്‍ച, ഒന്നര പവന്‍ തൂക്കമുള്ള സ്വര്‍ണത്തിന്റെ ദേവീരൂപവും ചെമ്പുപാത്രവും കിണ്ടിയും മോഷണം പോയതായി പരാതി. പട്ടുവം മാണുക്കര നെല്ലിയോട്ട് കാലിപ്പറമ്പ് തായ്പര ദേവതാ ക്ഷേത്രത്തിലാണ് കവര്‍ച നടന്നത്.

Robbery | പട്ടുവത്ത് ക്ഷേത്രത്തില്‍ കവര്‍ച, സ്വര്‍ണത്തിലുള്ള ദേവീരൂപവും പാത്രങ്ങളും മോഷണം പോയി

വ്യാഴാഴ്ച രാവിലെ സംക്രമ പൂജക്ക് നടതുറന്നപ്പോഴാണ് മോഷണം നടന്നത് മനസിലായത്. നിത്യവിളക്ക് തെളിയിക്കാറുള്ള ക്ഷേത്രം സംക്രമ പൂജക്ക് മാത്രമേ തുറക്കാറുള്ളൂ എന്നതിനാല്‍ മോഷണം എപ്പോഴാണ് നടന്നതെന്ന് വ്യക്തമല്ല. ശ്രീകോവിലിന്റെ പൂട്ട് തകര്‍ക്കപ്പെട്ടതായി കാണുന്നില്ല.

പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ് ഐ രമേശന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.

Keywords:  Robbery at Pattuvam Devi temple, Kannur, News, Robbery, Pattuvam Devi Temple, Complaint, Police, Religion, Probe, Gold, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia