SWISS-TOWER 24/07/2023

Robbery | ചക്കരക്കല്ലില്‍ തൊഴിലുറപ്പ് തൊഴിലാളിയുടെ വീട്ടില്‍ മോഷണം; ഒന്നരപവനും പണവും നഷ്ടമായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിപ്പൊയില്‍ ബാങ്ക് റോഡിലെ വീട്ടില്‍ നടന്ന മോഷണത്തില്‍ ചക്കരക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കര്യാടത്ത് സരോജിനിയുടെ വീട്ടിലാണ് തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ശേഷം മോഷണം നടന്നത്. ഒന്നര പവനും 18,000 രൂപയുമാണ് കളവ് പോയത്.

തൊഴിലുറപ്പ് ജോലിക്കുപോയ സരോജിനി ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടില്‍ എത്തിയപ്പോഴാണ് വീട് തുറന്നിരിക്കുന്നത് കണ്ടത്. പുതിയ വീടിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ഒരു മുറി വീട്ടിലാണ് താമസം. വലിയ അടച്ചുറപ്പ് ഈ വീട്ടിനില്ല. കിടക്കയുടെ അടിയിലായാണ് സരോജിനി അലമാരയുടെ താക്കോല്‍ വെച്ചത്. അവിടെ നിന്ന് താക്കോല്‍ എടുത്താണ് അലമാര തുറന്ന് മോഷണം നടത്തിയതെന്നാണ് പ്രാഥമികവിവരം.

Robbery | ചക്കരക്കല്ലില്‍ തൊഴിലുറപ്പ് തൊഴിലാളിയുടെ വീട്ടില്‍ മോഷണം; ഒന്നരപവനും പണവും നഷ്ടമായി

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ എസ് ഐ എം സി പവനന്റെ നേതൃത്വത്തിലുള്ള പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി.

Keywords:  Robbery at Labourers house; Police start investigation, Kannur, News, Robbery, Police, Investigation, Gold, Complaint, Police Station, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia