വാഹന പരിശോധനക്കിടയില്‍ പോലീസുകാരനെ കുത്തിക്കൊന്നത് കവര്‍ച്ചാ സംഘം
Jun 26, 2012, 11:30 IST
ADVERTISEMENT
അക്രമത്തിനുശേഷം അജ്ഞാത സംഘത്തെ പോലീസ് പിന്തുടര്‍ന്നെങ്കിലും അയിരൂരിനു സമീപം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ളതാണ് വാഹനം. പാരിപള്ളി പോലീസ് പരിധിയില്‍ രാത്രികാല മോഷണം പെരുകിയതിനെ തുടര്‍ന്നാണ് വാഹന പരിശോധനയ്ക്കും രാത്രികാല പട്രോളിംഗിനും പോലീസ് രംഗത്തിറങ്ങിയത്.
പരിശോധനക്കിടയില്‍ കുളമട ജങ്ഷനില്‍ സംശാസ്പദമായ സാഹചര്യത്തില്‍ മാരുതി വാന്‍ നിര്‍ത്തിയിട്ടിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പതിഞ്ഞു. പരിശോധനയില്‍ വാഹനത്തിന്റ രേഖകളില്ലെന്നു കണ്ടെത്തി. വാനിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എ.എസ്.ഐ. ഇവരെ വാനില്‍ നിന്നിറക്കി ജീപ്പിലേക്കു കയറ്റുന്നതിനിടെ എ.എസ്.ഐ.യെ കുത്തുകയായിരുന്നു.
ഇതു തടയാനെത്തിയ മണിയന്‍പിള്ളയേയും കുത്തിവീഴ്ത്തിയ പ്രതികള്‍ വാഹനവുമായി രക്ഷപെട്ടു. വിവരമറിഞ്ഞെത്തിയ പരവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടറാണ് പോലീസുകാരെ ചാത്തന്നൂരിലുള്ള സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മണിയന്‍പിള്ള മരിച്ചിരുന്നു. വാനിനകത്തുനിന്ന് വാതില്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും മാരകായുദ്ധങ്ങളും കണ്ടെടുത്തു. പ്രതികളെ പിടികൂടാനായി പോലീസ് വ്യാപകമായി തിരച്ചില്‍ തുടങ്ങി. തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
Key words: Murder, Kerala, Police, Chathanoor, Maniyanpilla, Kulamada Junction

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.