Arrested | 'ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ, തന്നെ പിടികൂടാന്‍ സഹായിച്ചവരെ ആക്രമിച്ചു'; കള്ളന്‍ പിടിയില്‍

 


പത്തനംതിട്ട: (www.kvartha.com) ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ തന്നെ പിടികൂടാന്‍ സഹായിച്ചവരെ ആക്രമിച്ചെന്ന കേസില്‍ കള്ളന്‍ പിടിയില്‍. ചാല സ്വദേശി കണ്ണന്‍ എന്ന് വിളിക്കുന്ന അഖിലാണ് പിടിയിലായത്. കരുവാറ്റയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. എസ്എന്‍ഡിപി യോഗം ശാഖാ പ്രസിഡന്റിനെ ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്‌തെന്ന കേസില്‍ പൊലീസ് ഇയാളെ പ്രതി ചേര്‍ത്തിരുന്നു.

Arrested | 'ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ, തന്നെ പിടികൂടാന്‍ സഹായിച്ചവരെ ആക്രമിച്ചു'; കള്ളന്‍ പിടിയില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

അക്രമാസക്തനായ പ്രതിയെ ഏറെ പണിപ്പെട്ട് അടൂര്‍ പൊലീസ് ആണ് പിടികൂടിയത്. കഴിഞ്ഞ മാസമാണ് ഇയാള്‍ പത്തനംതിട്ട അടൂര്‍ പെരിങ്ങനാട്ടെ നാലു വീടുകളില്‍ ആക്രമണം നടത്തിയത്. എസ്എന്‍ഡിപി യോഗം ശാഖാ പ്രസിഡന്റ് രാധാകൃഷ്ണന്റെ തലയില്‍ വെട്ടുകയും ഒരു വീട്ടിലെ സ്‌കൂടര്‍ മോഷ്ടിക്കുകയും മറ്റൊരു വീട്ടിലെ ഇരുചക്ര വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് പെരിങ്ങനാട്ട് മോഷണത്തിനെത്തിയ ഇയാളെ പ്രദേശവാസികളാണ് പിടികൂടി പൊലീസിനു കൈമാറിയത്. പുറത്തിറങ്ങിയാല്‍ തിരിച്ചടിക്കുമെന്നു പൊലീസ് കസ്റ്റഡിയില്‍തന്നെ ഇയാള്‍ വെല്ലുവിളിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച് നടത്തിയിരുന്നു.

Keywords: Robber arrested assaulting natives, Pathanamthitta, News, Local News, Police, Arrested, Assault, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia