Awareness | ആസ്റ്റർ മിംസും ട്രാഫിക് പൊലീസും ചേർന്ന് സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവൽക്കരണ ബൈക്ക് റൈഡ് ശ്രദ്ധേയമായി


● റോഡ് സുരക്ഷയുടെ പ്രാധാന്യം അറിയിക്കുകയായിരുന്നു റാലിയുടെ ലക്ഷ്യം.
● ആസ്റ്റർ മിംസിലെ ജീവനക്കാരും വിദ്യാർത്ഥികളും റാലിയിൽ പങ്കെടുത്തു.
● ട്രോമാ കെയർ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.
തലശേരി: (KVARTHA) ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂർ ആസ്റ്റർ മിംസും തലശേരി ട്രാഫിക് പൊലീസും ചേർന്ന് സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവൽക്കരണ ബൈക്ക് റൈഡ് ശ്രദ്ധേയമായി. റോഡ് സുരക്ഷയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിച്ചത്.
തലശേരി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസും ആസ്റ്റർ മിംസ് കണ്ണൂരിലെ എമർജൻസി വിഭാഗം ഡോക്ടർ അഖിൽ പുത്തലത്തിന്റെ നേതൃത്വത്തിൽ ട്രോമാ കെയർ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. അപകടങ്ങൾ സംഭവിച്ചാൽ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള പരിശീലനവും നൽകി.
തലശേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് സബ് ഇൻസ്പെക്ടർ പി കെ മനോജൻ ഫ്‌ലാഗ് ഓഫ് ചെയ്ത ബൈക്ക് റാലിയിൽ ആസ്റ്റർ മിംസിലെ ജീവനക്കാരും ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികളുമടക്കം അനവധി പേർ പങ്കെടുത്തു. കണ്ണൂർ ആസ്റ്റർ മിംസ് സിഒഒ ഡോ. അനൂപ് നമ്പ്യാർ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടിക്ക് ആശംസകൾ അറിയിച്ചു.
വാർത്ത പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്!
A road safety awareness bike ride was organized in Thalassery as part of National Road Safety Month. Aster Mims and Thalassery Traffic Police jointly organized the rally. Awareness classes and trauma care training were also conducted.
#RoadSafety #BikeRide #Thalassery #AsterMims #Awareness