SWISS-TOWER 24/07/2023

Compensation | റോഡ് വികസനം: പയ്യന്നൂരില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് അഡ്വ.മാര്‍ടിന്‍ ജോര്‍ജ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരില്‍ റോഡ് വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതൃത്വം. വികസനത്തിന് ഇരയായ സ്ഥല ഉടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.
Aster mims 04/11/2022

Compensation | റോഡ് വികസനം: പയ്യന്നൂരില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് അഡ്വ.മാര്‍ടിന്‍ ജോര്‍ജ്


റോഡ് വികസനത്തിന്റെ പേരില്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനായി കോടതിയില്‍ റിട് ഫയല്‍ ചെയ്ത അഡ്വ: മുരളി പള്ളത്തിന്റെ വാഹനങ്ങളും വീടും അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് കോറോം മണ്ഡലം കോണ്‍ഗ്രസ് കമിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Compensation | റോഡ് വികസനം: പയ്യന്നൂരില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് അഡ്വ.മാര്‍ടിന്‍ ജോര്‍ജ്

പെരുമ്പ മുതല്‍ കാനായി മുതിയലം വഴി മാതമംഗലത്ത് എത്തിച്ചേരുന്ന 12 മീറ്റര്‍ റോഡിന്റെ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് എല്ലാവരും സഹകരിച്ച് നടത്തേണ്ട ഒരു പദ്ധതിയാണ് പയ്യന്നൂര്‍ എംഎല്‍ എയുടെ പിടിപ്പുകേട് കൊണ്ട് ഇങ്ങനെ സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ സമിതി എന്ന പേരില്‍ സി പി എം അക്രമികള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അഞ്ചോളം വീടുകളുടെ മതില്‍ പൊളിക്കുകയുണ്ടായി.

ശക്തമായ ജനകീയ പ്രതിഷേധം നിലനില്‍ക്കെ കഴിഞ്ഞദിവസം ഉച്ചയോടെ വീണ്ടും ബുള്‍ഡോസറിന്റെ സഹായത്തോടെ വീടുകളുടെ മതില്‍ കൂട്ടത്തോടെ പൊളിക്കുകയായിരുന്നു. കോടതിയുടെ ഇന്‍ജക്ഷന്‍ ഓര്‍ഡര്‍ നിലനില്‍ക്കെ അതിന് സംരക്ഷണം നല്‍കേണ്ട പൊലീസും അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

വികസനത്തിന് വേണ്ടി സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് ന്യായമായി ലഭിക്കേണ്ട നഷ്ടപരിഹാര തുക നല്‍കുന്നതിന് പകരം ഗുണ്ടകളെ അണിനിരത്തി ആക്രമിക്കുകയല്ല വേണ്ടത്. ഇത്തരം തെമ്മാടിത്തം അവസാനിപ്പിക്കാന്‍ സി പി എം ഇനിയെങ്കിലും തയാറാവണമെന്ന് മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.

യോഗത്തില്‍ ഉണ്ണി കോറോം അധ്യക്ഷത വഹിച്ചു. ബ്ലോക് പ്രസിഡന്റ് വിസി നാരായണന്‍, അഡ്വ: ഡികെ ഗോപിനാഥ്, കെകെ ഫല്‍ഗുനന്‍, എം പ്രദീപ് കുമാര്‍, എ രൂപേഷ്, കെ ജയരാജ്, കെവി ഭാസ്‌കരന്‍, തമ്പാന്‍ കരിവെള്ളൂര്‍, പ്രശാന്ത് കോറോം, പി ഇ സനാഥ്, പുഷ്പ, ആകാശ്, ഭാസ്‌കരന്‍, അര്‍ജുന്‍ കോറോം എന്നിവര്‍ സംസാരിച്ചു.

Keywords: Road development: Advocate Martin George says should give adequate compensation to those who lost land in Payyannur Kannur, Politics, Congress, CPM, Criticism, Compensation, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia