തൊടുപുഴ: (www.kvartha.com 18.09.2015) ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. വ്യാഴാഴ്ച മൂന്നുമണിയോടെ മുട്ടം ശങ്കരപ്പളളിക്ക് സമീപത്തെ വളവിലാണ് അപകടം. ഓട്ടോ ഡ്രൈവര്‍ കാഞ്ഞാര്‍ നെടിയപാലയില്‍ ജയിംസ് (47) ആണ് മരിച്ചത്.
ഓട്ടോയാത്രക്കാരനായിരുന്ന ഞരളംപുഴ വരിക്കമാക്കല്‍ മാണിയെ പരിക്കുകളോടെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുട്ടത്തിന് പോവുകയായിരുന്ന ഓട്ടോയും മൂലമറ്റത്തിന് പോവുകയായിരുന്ന തൊടുപുഴ മണക്കാട് സ്വദേശിയുടെ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഓട്ടോ നിശ്ശേഷം തകര്‍ന്നു. അപകടം നടന്ന ഉടനെ വന്ന കെ. എസ്. ആര്‍ .ടി. സി ബസിലെ കണ്ടക്ടര്‍ ജോണ്‍. പി .സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ യാത്രക്കാരും നാട്ടുകാരും കൂടി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ അതുവഴി വന്ന കാറില്‍ തൊടുപുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മദ്ധ്യേ ജയിംസ് മരിച്ചു.
അപകടത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം തൊടുപുഴ മൂലമറ്റം റോഡില്‍ ഗതാഗതം തടസപ്പെട്ടു. കാഞ്ഞാര്‍ അഡീഷണല്‍ എസ്.ഐ റ്റി.കെ.സുകുവും സംഘവും എത്തി വാഹനങ്ങള്‍ രണ്ടും സ്‌റ്റേഷനിലേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ജെയിംസിന്റെ ഭാര്യ മേരി, ചെമ്മണ്ണാര്‍ കോനാട്ട് കുടുംബാംഗം. മക്കള്‍: വിദ്യാര്‍ത്ഥികളായ റിച്ചാര്‍ഡ് (കോളപ്ര ഗവ.ഹൈസ്‌കൂള്‍), റോബര്‍ട്ട് ( സെന്റ് മേരീസ് അറക്കുളം), റിയ റാണി (സെന്റ് ജോര്‍ജ്ജ് മൂലമറ്റം).
Keywords: Man dies road accident in Thodupuzha, Hospital, Treatment, Injured, Kerala.

Also Read:
തോട്ടം ഭൂമി പ്രശ്‌നം: കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി തല്‍സ്ഥാനം രാജിവെച്ചു
Keywords: Man dies road accident in Thodupuzha, Hospital, Treatment, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.