Threat letter | 'രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ', കയ്യൊടിച്ചു കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചു പറ്റാന്‍ ശ്രമിക്കുകയാണല്ലേ? കേസ് പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരും; വടകര എം എല്‍ എക്ക് പയ്യന്നൂര്‍ സഖാക്കളുടെ ഭീഷണി കത്ത്
Mar 29, 2023, 18:44 IST
തിരുവനന്തപുരം: (www.kvartha.com) വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെകെ രമയ്ക്ക് ഭീഷണിക്കത്ത്. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലുള്ളതാണ് കത്ത്. 20- ാം തീയതിയാണ് കത്ത് എഴുതിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.
'രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ' എന്ന വാചകത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. കയ്യൊടിച്ചു കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചു പറ്റാന്‍ ശ്രമിക്കുകയാണല്ലേ എന്നും കത്തില്‍ ചോദിക്കുന്നുണ്ട്. രമയ്ക്കുള്ള അവസാനത്തെ താക്കീതാണ് ഇതെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്ന പാര്‍ടിയാണ് ഞങ്ങളുടേത് എന്ന് അറിയാമല്ലോ എന്ന ഓര്‍മപ്പെടുത്തലും കത്തില്‍ നടത്തുന്നുണ്ട്.
കേസ് പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഒരു മാസത്തിനകം തീരുമാനം നടപ്പാക്കും എന്നും പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലുള്ള കത്തില്‍ അവകാശപ്പെടുന്നുണ്ട്.
സെക്രടറിയേറ്റിലെ വിലാസത്തിലാണ് എംഎല്‍എയ്ക്കുള്ള ഭീഷണിക്കത്ത് വന്നത്. കെകെ രമയ്ക്കെതിരെ സിപിഎം സൈബറിടങ്ങളില്‍ നടക്കുന്ന വ്യക്തിയധിക്ഷേപത്തിനും അപവാദ പ്രചാരണങ്ങള്‍ക്കും പിന്നാലെയാണ് ഭീഷണിക്കത്തും എത്തിയിരിക്കുന്നത്.
ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തില്‍ കെകെ രമ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കത്തിന്റെ ഉറവിടം സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
Keywords: RMP leader K K Rema gets threat letter, Thiruvananthapuram, News, Threatened, Letter, Complaint, Police, Kerala.
'രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ' എന്ന വാചകത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. കയ്യൊടിച്ചു കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചു പറ്റാന്‍ ശ്രമിക്കുകയാണല്ലേ എന്നും കത്തില്‍ ചോദിക്കുന്നുണ്ട്. രമയ്ക്കുള്ള അവസാനത്തെ താക്കീതാണ് ഇതെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്ന പാര്‍ടിയാണ് ഞങ്ങളുടേത് എന്ന് അറിയാമല്ലോ എന്ന ഓര്‍മപ്പെടുത്തലും കത്തില്‍ നടത്തുന്നുണ്ട്.
സെക്രടറിയേറ്റിലെ വിലാസത്തിലാണ് എംഎല്‍എയ്ക്കുള്ള ഭീഷണിക്കത്ത് വന്നത്. കെകെ രമയ്ക്കെതിരെ സിപിഎം സൈബറിടങ്ങളില്‍ നടക്കുന്ന വ്യക്തിയധിക്ഷേപത്തിനും അപവാദ പ്രചാരണങ്ങള്‍ക്കും പിന്നാലെയാണ് ഭീഷണിക്കത്തും എത്തിയിരിക്കുന്നത്.
ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തില്‍ കെകെ രമ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കത്തിന്റെ ഉറവിടം സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
Keywords: RMP leader K K Rema gets threat letter, Thiruvananthapuram, News, Threatened, Letter, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.