ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഊതി വീര്‍പ്പിച്ച ബലൂണ്‍ മാത്രമാണെന്ന് സിപിഎം പത്രക്കുറിപ്പ്. ഒഞ്ചിയത്ത് പാര്‍ട്ടി വിട്ടവര്‍ സ്ഥാനമോഹികളാണ്. ഇവര്‍ക്കുള്ളത് പാര്‍ലമെന്റ് ആര്‍ത്തിയും കമ്യൂണിസ്റ്റ് മൂല്യരാഹിത്യവുമാണ്. ഇതില്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പ്രശ്‌നം അടങ്ങിയിട്ടില്ല. ഇക്കൂട്ടര്‍ വിപ്ലവ മാര്‍ക്‌സിസ്റ്റുകളെന്ന് സ്വയം വിശേഷിപ്പിക്കുന്നത് അപഹാസ്യമാണ്.
പാര്‍ട്ടിയില്‍ ഒരു കൂട്ടര്‍ തിന്മയുടെ വക്താക്കളെന്ന് പ്രചാരണം നടത്തുന്നു. ഇത് പാര്‍ട്ടി വിട്ടവരുടെയും മാധ്യമങ്ങളുടെയും അടവാണ്. ടി പി വധവുമായി ബന്ധപ്പെട്ട് സി പി ഐ എമ്മിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിഎസ് നടത്തിയ വിവാദ പ്രസ്താവനകളെക്കുറിച്ചോ വിഎസിന്റെ നിലപാടിനെക്കുറിച്ചോ വിശദീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ല.
Keywords: Thiruvananthapuram, CPM, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
