Appeal | റിയാസ് മൗലവി കൊലപാതക കേസ്: വിധിക്കെതിരെ അപീല്‍ നല്‍കുമെന്ന് സര്‍കാര്‍, തുടര്‍ നടപടികള്‍ക്ക് എജിയെ ചുമതലപ്പെടുത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) കാസര്‍കോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ(27) കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നു പേരെയും വെറുതേവിട്ട ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപീല്‍ നല്‍കാനുള്ള തീരുമാനവുമായി സര്‍കാര്‍. കേസിന്റെ തുടര്‍നടപടികള്‍ക്ക് എജിയെ ചുമതലപ്പെടുത്തി. വേഗത്തില്‍ അപീല്‍ നല്‍കാനാണ് എജിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എജിയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സര്‍കാര്‍ തീരുമാനം. വേനലവധിക്ക് മുന്‍പ് കേസില്‍ അപീല്‍ നല്‍കാനാണ് നിര്‍ദേശം.

Appeal | റിയാസ് മൗലവി കൊലപാതക കേസ്: വിധിക്കെതിരെ അപീല്‍ നല്‍കുമെന്ന് സര്‍കാര്‍, തുടര്‍ നടപടികള്‍ക്ക് എജിയെ ചുമതലപ്പെടുത്തി


കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (27), നിതിന്‍കുമാര്‍ എന്ന നിതിന്‍ (26), അഖിലേഷ് എന്ന അഖിലു (32) എന്നിവരെയാണു കോടതി തെളിവില്ലെന്ന് കണ്ട് കഴിഞ്ഞദിവസം വിട്ടയച്ചത്. കൊലപാതകം നടന്ന് ഏഴു വര്‍ഷത്തിനുശേഷമാണ് വിധി പറയുന്നത്.
Aster mims 04/11/2022

വിചാരണക്കോടതിയുടെ ഉത്തരവ് അദ്ഭുതപ്പെടുത്തിയെന്നാണ് കേസിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂടര്‍ പ്രതികരിച്ചത്. കേസില്‍ ഒത്തുകളി നടന്നിട്ടില്ലെന്നും പ്രതിഭാഗം പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് കോടതി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.  പ്രതികളുടെ ആര്‍ എസ് എസ് ബന്ധം സ്ഥാപിക്കാനായില്ല. ഡിഎന്‍എ എടുത്തില്ല എന്നു കോടതി പറഞ്ഞത് അദ്ഭുതപ്പെടുത്തിയെന്നും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂടര്‍ പ്രതികരിച്ചു.

റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതേവിട്ടുകൊണ്ട് ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതി ജഡ്ജ് കെകെ ബാലകൃഷ്ണനാണ് ശനിയാഴ്ച വിധി പ്രസ്താവിച്ചത്. ഏറെ വിവാദമുയര്‍ത്തിയ കേസില്‍ അന്വേഷണം നിലവാരമില്ലാത്തതും ഏകപക്ഷീയവുമാണെന്ന രൂക്ഷ വിമര്‍ശനവും കോടതി ഉയര്‍ത്തിയിരുന്നു. 

കൊലപാതകം സംബന്ധിച്ച് പ്രതികളുടെ പങ്ക് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു കോടതി വിലയിരുത്തി. പ്രതികള്‍ക്ക് മുസ്ലിം സമുദായത്തോടുള്ള വെറുപ്പാണു കൊലപാതകത്തിനു പിന്നില്‍ എന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ഇത് തെളിയിക്കാനായില്ല.

ഇവര്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന വാദവും തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തി. കൊലപാതകം, മതത്തിന്റെ പേരില്‍ ശത്രുത വളര്‍ത്തല്‍, ആരാധനാലയം അശുദ്ധമാക്കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

2017 മാര്‍ച് 20ന് അര്‍ധരാത്രിയോടെ ചൂരിയിലെ മുഹിയുദ്ദീന്‍ പള്ളിയോടു ചേര്‍ന്ന മുറിയില്‍ ഉറങ്ങുകയായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ മൂന്നു പേരെയാണു പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഏഴു വര്‍ഷമായി ജാമ്യം പോലുമില്ലാതെ ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു.

 സംഭവത്തിന് രണ്ടുദിവസം മുന്‍പ് മീപ്പുഗിരിയില്‍ നടന്ന ഷടില്‍ ടൂര്‍ണമെന്റിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ചയായാണ് കൊലപാതകമെന്നും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കൊലപാതകമെന്നുമായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.
 
സംഭവ സമയത്ത് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ആയിരുന്ന എ ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നു കോസ്റ്റല്‍ സിഐ ആയിരുന്ന പികെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മൂന്നു ദിവസത്തിനകം പ്രതികളെ പിടികൂടിയത്. 

90 ദിവസത്തിനകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2019ല്‍ വിചാരണ ആരംഭിച്ചു. 2022ല്‍ പൂര്‍ത്തിയായി. ഇതിനകം എട്ട് ജഡ്ജിമാരുടെ മുന്‍പാകെ കേസ് പരിഗണനയ്ക്ക് എത്തി. വിചാരണയില്‍ 97 സാക്ഷികളെ വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടി മുതലുകളും കോടതി അടയാളപ്പെടുത്തി. അന്തിമവാദം പൂര്‍ത്തിയായ കേസില്‍ വിധി പറയുന്നത് പലതവണ മാറ്റിവച്ചിരുന്നു.

Keywords: Riyas Moulavi Murder Case: Kerala govt. to give appeal against Kasaragod District sessions court verdict, Thiruvananthapuram, News, Politics, RSS, Madrasa Teacher, Riyas Moulavi Murder Case, Court Verdict, Appeal, RSS, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia