Riyas Moulavi | റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ സര്‍കാര്‍ ഹൈകോടതിയില്‍ അപീല്‍ നല്‍കി

 


കാസര്‍കോട്: (KVARTHA) റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതേവിട്ട വിചാരണക്കോടതി വിധിക്കെതിരെ ഹൈകോടതിയില്‍ അപീല്‍ നല്‍കി സര്‍കാര്‍. പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിചാരണക്കോടതിയുടെ വാദങ്ങള്‍ ദുര്‍ബലമാണെന്നും വിചാരണക്കോടതി ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും ശിക്ഷിക്കാന്‍ മതിയായ തെളിവുകളുണ്ടെന്നുമാണ് സര്‍കാരിന്റെ വാദം. നേരത്തേ അപീല്‍ നല്‍കാന്‍ അനുമതി നല്‍കി സര്‍കാര്‍ ഉത്തരവിറങ്ങിയിരുന്നു. അഡ്വകറ്റ് ജെനറലിനെയാണ് ഇതിനായി നിയോഗിച്ചിരുന്നത്.

Riyas Moulavi | റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ സര്‍കാര്‍ ഹൈകോടതിയില്‍ അപീല്‍ നല്‍കി


കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവി(27)യെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും കാസര്‍കോട് പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയാണ് തെളിവില്ലെന്ന് കണ്ട് വെറുതെവിട്ടത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്.

അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വന്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോടതിയടക്കം വിമര്‍ശിച്ചിരുന്നു. പ്രതികള്‍ക്ക് ആര്‍ എസ് എസ് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ അന്വേഷണമാണ് നടന്നത്. മരണത്തിന് മുമ്പ് റിയാസ് മൗലവി ഇടപഴകിയവരെ കണ്ടെത്താനുള്ള അവസരം നഷ്ടമാക്കിയെന്നും കോടതി വിമര്‍ശിച്ചു.

മുസ്ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ആരോപണം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടു. കോടതിയുത്തരവില്‍ ഗുരുതര ആരോപണങ്ങളാണ് അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനുമെതിരേയുള്ളത്.

2017 മാര്‍ച് 21-ന് പുലര്‍ചെയായിരുന്നു റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യം ലഭിക്കാതിരുന്ന പ്രതികള്‍ കഴിഞ്ഞ ഏഴുവര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.

Keywords: Riyas Moulavi murder case: Kerala govt files appeal in high court, Kasaragod, News, Riyas Moulavi Murder Case, Appeal, High Court, Accused, Probe, Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia