Support | സാമൂഹ്യ സുരക്ഷാ പദ്ധതി: മരിച്ച ഹാശിമിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറി റിയാദ്-കണ്ണൂര്‍ കെഎംസിസി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) റിയാദ് കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരിച്ച ഹാശിമിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് കസാനക്കോട്ട ശാഖ കമിറ്റിക്ക് കൈമാറി. അബ്ദുല്‍ മജീദ് പെരുമ്പ അധ്യക്ഷനായി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി, ജനറല്‍ സെക്രട്ടറി കെ ടി സഹദുല്ല, റിയാദ് കെഎംസിസി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ എം പി മുഹമ്മദലി, ബികെ അഹ് മദ്, എം എസ് എഫ് ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തില്‍, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സി സീനത്ത്, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷ പി ശമീമ, കൗണ്‍സിലര്‍ ബീവി, ഇസ്മത്ത് അറക്കല്‍, മുഹമ്മദ്, യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ പാമ്പുരുത്തി, റിയാദ് കെഎംസിസി കണ്ണൂര്‍ മണ്ഡലം ഭാരവാഹി അന്‍സാരി പള്ളിപ്രം, ജില്ലാ ജനറല്‍ സെക്രട്ടറി പിടിപി മുക്താര്‍, വൈസ് പ്രസിഡന്റ് ലിയാക്കത്ത് നീര്‍വേലി എന്നിവര്‍ പങ്കെടുത്തു.
#KeralaNews #CommunitySupport #KMCC #FinancialAid #KannurNews #RiyadhKMCC
