സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വിരമിച്ച ശേഷം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് തെറ്റെന്ന് ഋഷിരാജ് സിങ്
Aug 1, 2021, 18:51 IST
കൊച്ചി: (www.kvartha.com 01.08.2021) സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വിരമിച്ച ശേഷം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് തെറ്റെന്ന് മുന്‍ ഡിജിപി ഋഷിരാജ് സിങ്. ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ മോഹമുള്ള ഉദ്യോഗസ്ഥര്‍ ചെറുപ്പത്തില്‍ തന്നെ രാജിവച്ച് അതിനൊരുങ്ങണം. അതല്ലാതെ സര്‍കാര്‍ ആനുകൂല്യങ്ങളോടെ സര്‍വീസ് പൂര്‍ത്തിയാക്കി മറ്റൊന്നും ചെയ്യാനില്ലാതെ വരുമ്പോള്‍ രാഷ്ട്രീയം തെരഞ്ഞെടുക്കുന്നത് ദീര്‍ഘകാലമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരോട് ചെയ്യുന്ന തെറ്റാണെന്നും ഋഷിരാജ് സിങ് പ്രതികരിച്ചു
സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമുണ്ടായാലേ അവര്‍കെതിരായ കുറ്റങ്ങള്‍ക്ക് കുറവുണ്ടാകൂ.

വനിതാ സംരക്ഷണത്തിനായി നിലവിലുള്ള നിയമങ്ങള്‍ പോലും വനിതകള്‍ ഉപയോഗിക്കുന്നില്ല. ചെറുതെന്ന് കരുതി അവഗണിക്കാതെ ലക്ഷക്കണക്കിന് കേസുകള്‍ ഉണ്ടായാല്‍ പൊലീസ് സംവിധാനം ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Rishiraj Singh says it is wrong for civil servants to enter politics after retirement, Kochi, News, Politics, Women, Attack, Case, Protection, Kerala.
Keywords: Rishiraj Singh says it is wrong for civil servants to enter politics after retirement, Kochi, News, Politics, Women, Attack, Case, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.