കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ഇടതുമുന്നണി രാപകല്‍ സമരത്തിലും പങ്കെടുത്തതായി മൊഴി

 


തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും സഹതടവുകാരന്‍ ഊപ്പ പ്രകാശനോടൊപ്പം തടവുചാടിയ കൊടുകുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ (45) ഒളിവില്‍ കഴിയവെ ഇടതുമുന്നണിയുടെ രാപകല്‍ സമരത്തിലും പങ്കെടുത്തതായി മൊഴി. വിവിധ സാംസ്‌ക്കാരിക പരിപാടികളിലും ജയാനന്ദന്‍ വേഷ പ്രച്ഛന്നനായി പങ്കെടുത്തതായും പുറത്തുവന്നിട്ടുണ്ട്.

പിടിയിലായ റിപ്പര്‍ ജയാനന്ദനെ ഏകാന്ത തടവറയിലാണ് പാര്‍പിച്ചിരിക്കുന്നത്. കൂടെ ചാടിയ പ്രകാശന്‍ ദിവസങ്ങള്‍ക്കുള്ളില്‍ പിടിയിലായപ്പോഴാണ് ജയാനന്ദന്‍ സമരപന്തലുകളിലും സാംസ്‌ക്കാരിക പരിപാടികളിലും സജീവമായത്. ഇത് പോലീസിന്റെ ശ്രദ്ധയില്‍പെടാതിരിക്കാനായിരുന്നു. ആളുകള്‍ കൂടുന്നിടത്തൊക്കെ എത്തിയാണ് ഒളിവു ജീവിതം ജയാനന്ദന്‍ ആസ്വദിച്ചത്. വധശിക്ഷ കാത്തുകഴിയുകയായിരുന്ന ജയാനന്ദന്‍ ജയില്‍ ചാടിയ ശേഷവും മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

കൊടകരയിലെ ക്ഷേത്രത്തിന്റെ നാല് താഴികക്കുടങ്ങള്‍ മോഷ്ടിച്ചതായി ചോദ്യം ചെയ്യലില്‍ റിപ്പര്‍ ജയാനന്ദന്‍ സമ്മതിച്ചിട്ടുണ്ട്. ജയാനന്ദന്‍ ഉപയോഗിച്ചിരുന്ന രണ്ട് സിംകാര്‍ഡുകളും ഇരിങ്ങാലക്കുടയില്‍ നിന്നും മോഷ്ടിച്ചതാണെന്നും വ്യക്തമായി. തൃശ്ശൂരില്‍ ഇടതുമുന്നണിയുടെ രാപ്പകല്‍ സമരത്തില്‍ ഒരു പ്രവര്‍ത്തകനെന്ന നിലയിലാണ് താന്‍ പങ്കെടുത്തതെന്നാണ് ജയാനന്ദന്‍ മൊഴി നല്‍കിയിട്ടുള്ളത്.
കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ഇടതുമുന്നണി രാപകല്‍ സമരത്തിലും പങ്കെടുത്തതായി മൊഴി

സാഹിത്യ അക്കാദമിയുടെ വിവിധ സാംസ്‌കാരിക പരിപാടികളിലും വേഷപ്രഛന്നനായി പങ്കെടുത്തു. ഒളിവില്‍ കഴിഞ്ഞത് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്. മാള സ്വദേശിയായയ തനിക്ക് ചിലരുടെ പിന്തുണ ലഭിച്ചിരുന്നതായും ജയാനന്ദന്‍ വെളിപ്പെടുത്തി. തടവു ചാടി മൂന്നു മാസത്തിനു ശേഷമാണ് ജയാനന്ദന്‍ പിടിയിലായത്.

പുതുക്കാട്-ചാലക്കുടി ദേശീയപാതയില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ജയാനന്ദനെ പൊക്കിയത്. സൈക്കിളില്‍ പോകുമ്പോള്‍ പഞ്ചറായതിനാല്‍ പഞ്ചറൊട്ടിക്കുന്ന സ്ഥലത്ത് കാത്തുനില്‍ക്കുമ്പോഴാണ് പോലീസ് സംശയംതോന്നി കസ്റ്റഡിയിലെടുത്തത്.

Also read:
6 മാസത്തിനകം കാസര്‍കോട്ട് 5 കോടി രൂപയുടെ കുഴല്‍പണം കൈമറിഞ്ഞതായി റിപോര്‍ട്ട്
Keywords:  Jail, Kerala, Thiruvananthapuram, Escaped, Ripper Jayanandhan, Held, Robbery, Theft, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia