SWISS-TOWER 24/07/2023

Parole | 17 വര്‍ഷത്തെ ജയില്‍ വാസത്തിനിടെ ആദ്യമായി പുറത്തിറങ്ങി റിപര്‍ ജയാനന്ദന്‍; പരോള്‍ അനുവദിച്ചത് അഭിഭാഷകയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍!

 


ADVERTISEMENT



തൃശൂര്‍: (www.kvartha.com) 17 വര്‍ഷത്തെ ജയില്‍ വാസത്തിനിടെ ആദ്യമായി പരോളില്‍ പുറത്തിറങ്ങി റിപര്‍ ജയാനന്ദന്‍. ഹൈകോടതിയിലെ അഭിഭാഷകയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പരോള്‍ ലഭിച്ചത്. മൂത്ത മകളുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനായി രണ്ട് ദിവസത്തെ എസ്‌കോട് പരോളാണ് ഹൈകോടതി അനുവദിച്ചത്. 
Aster mims 04/11/2022

വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന റിപര്‍ ജയാനന്ദന്‍ രാവിലെ 9 മണിയോടെയാണ് പുറത്തിറങ്ങിയത്. വൈകിട്ട് അഞ്ചിന് തിരികെ ജയിലില്‍ എത്തിക്കും. ബുധനാഴ്ച വടക്കുന്നാഥ ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹ ചടങ്ങിലും പൊലീസ് അകമ്പടിയില്‍ പങ്കെടുക്കും. 

മാള ഇരട്ടക്കൊല, പെരിഞ്ഞനം, പുത്തന്‍വേലിക്കര കൊലക്കേസുകള്‍ അങ്ങനെ 24 കേസുകളില്‍ പ്രതിയാണ് ജയാനന്ദന്‍. അതീവ അപകടകാരിയായതിനാല്‍ പരോള്‍ പോലും അനുവദിച്ചിരുന്നില്ലെന്നും സ്ത്രീകളെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം തട്ടിയെടുക്കലായിരുന്നു രീതിയെന്നും പൊലീസ് പറഞ്ഞു. 

Parole | 17 വര്‍ഷത്തെ ജയില്‍ വാസത്തിനിടെ ആദ്യമായി പുറത്തിറങ്ങി റിപര്‍ ജയാനന്ദന്‍; പരോള്‍ അനുവദിച്ചത് അഭിഭാഷകയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍!


ജീവിതാവസാനംവരെ കഠിന തടവാണ് ശിക്ഷ. അഭിഭാഷക കൂടിയായ മകളുടെ അപക്ഷേ പരിഗണിച്ചാണ് പൂര്‍ണസമയവും പൊലീസ് അകമ്പടിയോടെയുള്ള പരോള്‍ ഹൈകാടതി അനുവദിച്ചത്.

Keywords:  News, Kerala, State, Top-Headlines, Police, High Court of Kerala, Criminal Case, Marriage, wedding, Daughter, Ripper Jayanandan attending daughter's wedding
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia