Rijil Makkutty | പിണറായി വിജയനെ തോല്‍പിക്കാന്‍ ധര്‍മടം മണ്ഡലത്തില്‍ പി ജയരാജന്റെ മകനും കൂട്ടരും ചേര്‍ന്ന് ലഘുലേഖ ഇറക്കിയെന്ന ആരോപണവുമായി റിജില്‍ മാകുറ്റി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പിണറായി വിജയനെ തോല്‍പിക്കാന്‍ ധര്‍മടം മണ്ഡലത്തില്‍ പിജെ ആര്‍മിയുടെ പേരില്‍ പി ജയരാജന്റെ മകന്‍ ജയിന്‍ പി രാജും കൂട്ടരും ചേര്‍ന്ന് ലഘുലേഖ ഇറക്കിയെന്ന ആരോപണവുമായി യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാകുറ്റി രംഗത്ത്. ആരോപണം മാത്രമല്ല, തെളിവുകളുണ്ടെന്നും അവകാശവാദം. കെ സുധാകരന്‍ സ്ഥാനാര്‍ഥിയായി ധര്‍മടത്ത് മത്സരിച്ചാല്‍ വോട് മറിച്ചുതരാം എന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ഉണ്ടെന്നും റിജില്‍ മാകുറ്റി അവകാശപ്പെട്ടു.
Aster mims 04/11/2022

Rijil Makkutty | പിണറായി വിജയനെ തോല്‍പിക്കാന്‍ ധര്‍മടം മണ്ഡലത്തില്‍ പി ജയരാജന്റെ മകനും കൂട്ടരും ചേര്‍ന്ന് ലഘുലേഖ ഇറക്കിയെന്ന ആരോപണവുമായി റിജില്‍ മാകുറ്റി

റിജില്‍ മാകുറ്റിക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് ആരോപിച്ച് ജെയിന്‍ പി രാജ് ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. ആര്‍എസ്എസ് വിരുദ്ധ പോരാളിയെന്ന ലേബല്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന റിജില്‍ മാകുറ്റിക്ക് ക്രിമിനലുകളായ ആര്‍എസ്എസ് പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ഇതിന് മറുപടിയുമായാണ് റിജില്‍ മാകുറ്റി വിമര്‍ശനവുമായി രംഗത്തെത്തിയത്.

പി ജയരാജനെ സിപിഎം ഒതുക്കിയതിന്റെ പേരില്‍ ജയിന്‍ പി രാജിന് മാനസിക നില തെറ്റിയിരിക്കുകയാണെന്നാരോപിച്ച റിജില്‍ മാകുറ്റി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാനാണ് ഇത്തരം നുണപ്രചാരണവുമായി ഇറങ്ങിയതെന്നും കുറ്റപ്പെടുത്തി.

Keywords: Rijil Makkuttys facebook post against Jain P Raj, Kannur, News, Allegation, Facebook Post, RSS, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script