Rijil Makkutty | എംകെ രാഘവന് ശേഷം ശശി തരൂരിന് പരസ്യ പിന്തുണയുമായി റിജില്‍ മാക്കുറ്റി; 'കണ്ണൂരിലെ പരിപാടിയിൽ പങ്കെടുക്കും'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കോഴിക്കോട് എംപി എംകെ രാഘവന് ശേഷം ശശി തരൂരിന് പിന്തുണയുമായി യൂത് കോണ്‍ഗ്രസ് നേതാവ്‌ റിജില്‍ മാക്കുറ്റി. തരൂരിന്റെ കണ്ണൂരിലെ പര്യടന പരിപാടികളില്‍ പങ്കെടുക്കുമെന്ന് യൂത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി വ്യക്തമാക്കി. ഇതിനായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അനുമതി ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ശശിതരൂരിന്റെ പരിപാടി ബഹിഷ്‌കരിച്ച സംഭവം വിവാദമായതിനെ തുടര്‍ന്നാണ് യൂത് കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.
                    
Rijil Makkutty | എംകെ രാഘവന് ശേഷം ശശി തരൂരിന് പരസ്യ പിന്തുണയുമായി റിജില്‍ മാക്കുറ്റി; 'കണ്ണൂരിലെ പരിപാടിയിൽ പങ്കെടുക്കും'

എന്നാല്‍ 23ന് കണ്ണൂരില്‍ നടക്കുന്ന പരിപാടിയെ കുറിച്ച് തങ്ങള്‍ക്ക് ഔദ്യോഗികമായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഡിസിസി പറയുന്നത്. അതുകൊണ്ടു തന്നെ പാര്‍ടി പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അനൗദ്യോഗികമായി തീരുമാനിച്ചിരുന്നു. എന്നാല്‍ കോഴിക്കോട് യൂത് കോണ്‍ഗ്രസ് പരിപാടി ബഹിഷ്കരിച്ചത് വിവാദമായതിനെ തുടര്‍ന്ന് പാര്‍ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വേണമെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കാമെന്നാണ് ഡിസിസിയുടെ നിലപാട്.

കണ്ണൂരില്‍ നടക്കുന്ന പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കില്ലെന്ന് യൂത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി അറിയിച്ചു. കോഴിക്കോട്ടെ പരിപാടി ഡിസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചിരുന്നുവെങ്കിലും സംസ്ഥാന ഉപാധ്യക്ഷനായ റിജില്‍ മാക്കുറ്റി പങ്കെടുത്തിരുന്നു. ശശിതരൂരിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ പാര്‍ടി നടപടി ഭയക്കുന്നില്ലെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. മലബാര്‍ പര്യടനത്തിന്റെ ഭാഗമായി 23ന് ശശി തരൂര്‍ കണ്ണൂരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ തന്റെയും യൂത് കോണ്‍ഗ്രസിന്റെയും സാന്നിധ്യമുണ്ടാകും. തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടു മറ്റു പരിപാടികള്‍ നടത്തിവരുന്നതിനെ കുറിച്ച് ആലോചിച്ചു വരികയാണെന്നും റിജില്‍ മാക്കുറ്റി അറിയിച്ചു.
Aster mims 04/11/2022

Keywords: Rijil Makkutty supports Shashi Tharoor, Kerala, Kannur, News, Top-Headlines, Politics, Youth Congress, KPCC.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script